സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു സാംസണിന്‍റെ വെടിക്കെട്ട്. മഹാരാഷ്ട്രയ്ക്ക് എതിരായ മത്സരത്തില്‍ 16 പന്തില്‍ 47 റണ്‍സാണ് സഞ്ജു സാംസണ്‍ നേടിയത്. ആദ്യം ബാറ്റു ചെയ്ത കേരളം എട്ടു വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് നേടി. 47 പന്തില്‍ 75 റണ്‍സ് നേടിയ രോഹന്‍ കുന്നുമലിന്‍റെ ഇന്നിങ്സും കേരളത്തിന് മികച്ച സ്കോര്‍ സമ്മാനിച്ചു. മത്സരത്തില്‍ കേരളം 94 റണ്‍സിന് വിജയിച്ചു.

ആദ്യ മത്സരത്തില്‍ മധ്യപ്രദേശിനെതിരെ ഓപ്പണറായി ഇറങ്ങി നിരാശപ്പെടുത്തിയ സഞ്ജു (നാലു റണ്‍സ്) ഇത്തവണ നാലാമനായാണ് ബാറ്റിങിനിറങ്ങിയത്. ആറാം ഓവറില്‍ 52-2 എന്ന സ്കോറില്‍ നില്‍ക്കെയാണ് സഞ്ജു ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്ത് പ്രശാന്ത് സോളങ്കിയെ ഫോറടിച്ചാണ് സഞ്ജു തുടങ്ങിയത്. എട്ടാം ഓവറില്‍ തുടരെ രണ്ടു സിക്സും ഒരു ഫോറും സഞ്ജു നേടി. ഒന്‍പതാം ഓവറില്‍ ഹാട്രിക്ക് സിക്സ് നേടിയ സഞ്ജു തൊട്ടടുത്ത ഓവറില്‍ വിക്കി ഒസ്റ്റ്വളിന്‍റെ പന്തില്‍ ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു. 

ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന്റെ ഓപ്പണിങ് സ്ഥാനത്തെ ചൊല്ലി ചര്‍ച്ച നടക്കുന്നതിനിടെയാണ് സഞ്ജു നാലാമനായി ഇറങ്ങി തിളങ്ങിയത്. വൈഭവ് സൂര്യവംശി ഇന്ത്യന്‍ ടീമില്‍ എത്തിയതോടെ സഞ്ജുവിന് പകരം താരത്തെ ഓപ്പണിങിലേക്ക് പരിഗണിക്കുന്നുണ്ട്. ന്യൂസിലന്‍ഡിനിരായ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വൈഭവാണ് അഭിഷേകിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. ഈ സംഭവങ്ങള്‍ക്കിടെയാണ് ഏത് പൊസിഷനിലും തിളങ്ങാനാകുമെന്ന് സഞ്ജു തെളിയിച്ചത്. 

കേരളത്തിനായി ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ 47 പന്തില്‍ 75 റണ്‍സ് നേടി. ഒന്‍പത് ഫോറും മൂന്നു സിക്സറും അടക്കമാണ് രോഹന്‍റെ ഇന്നിങ്സ്. സഞ്ജുവും രോഹനും 66 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. സല്‍മാന്‍ നിസാര്‍ പുറത്താകാെത 29 റണ്‍സെടുത്തു. വിഷ്ണു വിനോദ് 15 പന്തില്‍ 19 റണ്‍സ് നേടി. 

മറുപടി ബാറ്റിങില്‍ മഹാരാഷ്ട്ര 117 റണ്‍സിന് പുറത്തായി. എംഡി നിധീഷ് അഞ്ചു വിക്കറ്റും ബിജു നാരായണന്‍ മൂന്നു വിക്കറ്റും വീഴ്ത്തി. 

ENGLISH SUMMARY:

Sanju Samson delivered an explosive knock of 47 runs from just 16 balls while batting at number four in the Syed Mushtaq Ali Trophy match against Maharashtra. Walking in during the sixth over, Sanju unleashed a barrage of boundaries and sixes, including a hat-trick of sixes, before getting dismissed. His aggressive partnership with Rohan Kunnummal, who scored a brilliant 75 off 47 balls, propelled Kerala to a formidable total of 211 for 8. In response, Maharashtra struggled as bowler MD Nidheesh picked up four crucial wickets to put Kerala in a dominant position.