File Image: AFP

File Image: AFP

  • ലോകകപ്പ് ആതിഥേയരെ കൂടാതെ ഐസിസിയുടെ 2026 സെപ്റ്റംബര്‍ 30ലെ ഏകദിന റാങ്കിങ് അനുസരിച്ച് ആദ്യ എട്ടു ടീമുകള്‍ ഏകദിന ലോകകപ്പിലേക്ക് നേരിട്ട് കടക്കും. ദക്ഷിണാഫ്രിക്കയും സിംബാബ്​വെയുമാണ് ഇക്കുറി ആതിഥേയര്‍.

രണ്ടുവട്ടം ഏകദിന ലോകകപ്പ് ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിന് 2027 ഏകദിന ലോകകപ്പിന്‍റെ ഡയറക്ട് എന്‍ട്രി നഷ്ടം. ഇതോടെ യോഗ്യത മല്‍സരം ജയിച്ചാല്‍ മാത്രമേ ടൂര്‍ണമെന്‍റിന് യോഗ്യത നേടാന്‍ കഴിയൂ. ഇത് മൂന്നാം തവണയാണ് വിന്‍ഡീസ് യോഗ്യതാ മല്‍സരം കളിക്കേണ്ടി വരുന്നത്. 2019 ല്‍ യോഗ്യതാ മല്‍സരം ജയിച്ച് വിന്‍ഡീസ് ലോകകപ്പിനെത്തിയെങ്കിലും 2023 ല്‍ യോഗ്യതാ കടമ്പ കടക്കാനായില്ല. 

ലോകകപ്പ് ആതിഥേയരെ കൂടാതെ ഐസിസിയുടെ 2026 സെപ്റ്റംബര്‍ 30ലെ ഏകദിന റാങ്കിങ് അനുസരിച്ച് ആദ്യ എട്ടു ടീമുകള്‍ ഏകദിന ലോകകപ്പിലേക്ക് നേരിട്ട് കടക്കും. ദക്ഷിണാഫ്രിക്കയും സിംബാബ്​വെയുമാണ് ഇക്കുറി ആതിഥേയര്‍. നിലവിലെ റാങ്കിങ് അനുസരിച്ച് ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസീലന്‍ഡ്, പാക്കിസ്ഥാന്‍, ശ്രീലങ്ക, ഇംഗ്ലണ്ട്, ബംഗ്ലദേശ്, ദക്ഷിണാഫ്രിക്ക, സിംബാബ്‍വെ, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ നേരിട്ട് ലോകകപ്പിന് യോഗ്യത നേടും. റാങ്കിങില്‍ പത്താം സ്ഥാനത്താണ് വിന്‍ഡീസിപ്പോള്‍. സെപ്റ്റംബര്‍ 30ന് മുന്‍പ് ഇന്ത്യയ്ക്കെതിരെ രണ്ട് മല്‍സരങ്ങള്‍ ശേഷിക്കുന്നുണ്ടെങ്കിലും ആ ജയം ലോകകപ്പ് ഡയറ്ക്ട് എന്‍ട്രിക്ക് പോരാതെ വരും. ഇതാണ് യോഗ്യത മല്‍സരത്തിലേക്ക് വിന്‍ഡീസിനെ വീണ്ടും തള്ളിവിട്ടത്.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പത്ത് ടീമുകളുണ്ടാകും. ഇതില്‍ നിന്നും നാലു ടീമുകള്‍ ലോകകപ്പിനെത്തും. യോഗ്യതാ മല്‍സരങ്ങളുടെ ആതിഥേയത്വം ആര്‍ക്കാണെന്നതില്‍ തീരുമാനമായിട്ടില്ല. ഏകദിന റാങ്കിങില്‍ ഏറ്റവും താഴെയുള്ള വിന്‍ഡീസും അയര്‍ലന്‍ഡും ലോകകപ്പ് യോഗ്യതാ റൗണ്ടിലേക്ക് നേരിട്ടെത്തുമ്പോള്‍ സിഡബ്ല്യുസി ലീഗ് 2 വില്‍ നിന്നുള്ള ആദ്യ നാല് ടീമുകളും ക്വാളിഫയര്‍ പ്ലേ ഓഫിലെ നാല് ടീമുകളും ഇവര്‍ക്കൊപ്പം ചേരും. സിഡബ്ല്യുസി ലീഗ് 2 വിലെ അവസാന നാല് ടീമുകളും ചലഞ്ച് ലീഗില്‍ നിന്നുള്ള നാല് ടീമുകളുമാകും ക്വാളിഫയര്‍  പ്ലേ ഓഫില്‍ കളിക്കുക. ആകെയുള്ള എട്ടു ടീമുകളില്‍ നിന്ന് ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്നവര്‍ ലോകകപ്പ് ക്വാളിഫയറിലേക്ക് എത്തും.