Image: AFP

Image: AFP

മുന്‍ രാജ്യാന്തര ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ വിലക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പിന്‍വലിച്ചു. കെസിഎല്‍ സീസണ്‍ തുടങ്ങാനിരിക്കെയാണ് ശ്രീശാന്തിന്‍റെ മാപ്പപേക്ഷ അംഗീകരിച്ചുള്ള നടപടി. കൊല്ലം സെയിലേഴ്സ് ടീമിന്‍റെ സഹഉടമയാണ് ശ്രീശാന്ത്. ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താത്തതുമായി ബന്ധപ്പെട്ട് കെസിഎയ്ക്കെതിരെ ശ്രീശാന്ത് നടത്തിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് കെസിഎ മൂന്നു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയത്.  വിലക്കിനെ തുടര്‍ന്ന് കൊല്ലം സെയിലേഴ്സിന്‍റേതുള്‍പ്പടെ അസോസിയേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലൊന്നും ശ്രീശാന്തിന് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. 

അസോസിയേഷനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും 'കേരളത്തിൽ ക്രിക്കറ്റ് കളിക്കുന്ന എല്ലാ കുട്ടികളെയും പിന്തുണയ്ക്കും. അതു സഞ്ജുവല്ല, വനിതാ ക്രിക്കറ്റർമാരായാലും പിന്തുണയ്ക്കും. ഞാൻ കേരളത്തിന്റെയും മലയാളികളുടെയും കൂടെ എന്നുമുണ്ടാകും. അതിന്റെ പേരിൽ ഒരു അസോസിയേഷനും എന്നോട് ഒന്നും പറയേണ്ട കാര്യമില്ലെ'ന്നും ശ്രീശാന്ത് അന്ന് പ്രതികരിച്ചിരുന്നു.

 

ENGLISH SUMMARY:

The Kerala Cricket Association has officially lifted the temporary ban imposed on former international pacer S. Sreesanth after accepting his formal letter of apology. This crucial decision arrives just as the highly anticipated Kerala Cricket League season is gearing up to commence across the state. The veteran cricketer was previously handed a strict three-year suspension by the state body following highly controversial remarks he made against the association's administration. Sreesanth had fiercely criticized the KCA after star wicketkeeper-batsman Sanju Samson was excluded from the Indian squad selected for the ICC Champions Trophy tournament. Due to the disciplinary ban, the former Indian fast bowler was completely barred from participating in any official cricket activities, including managing his co-owned franchise, the Kollam Sailors. While Sreesanth previously maintained that he was merely defending young local talents and standing up for Kerala's sports fraternity, his recent reconciliation clears the deck for his immediate return to mainstream cricket administration.