chilhelp

മൂവാറ്റുപുഴയില്‍ സ്പൈനല്‍ മസ്കുലര്‍ അട്രോഫി ബാധിച്ച ആറുമാസം പ്രായമുള്ള കുഞ്ഞുമിയയുടെ ചികില്‍സയ്ക്ക് പണമായി. രോഗവിവരം മനോരമന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നാടൊന്നിച്ച് മിയയ്ക്കായി ഇറങ്ങി. മൂന്ന് ദിവസം കൊണ്ട് 16.5 കോടി രൂപയാണ് പിരിഞ്ഞുകിട്ടിയത്. 

മൂവാറ്റുപുഴ ആയവന സ്വദേശിയായ ജിനുവിന്‍റെയും നിമ്മിയുടെയും മകളാണ് ആറു മാസം പ്രായമുള്ള മിയ മരിയ. ഒരുമാസം മുന്‍പാണ്  പേശികളെ ബാധിക്കുന്ന എസ്എംഎ ടൈപ്പ് വണ്‍ മിയയ്ക്ക് സ്ഥിരീകരിച്ചത്. കൊച്ചി അമൃത ആശുപത്രിയില്‍ ചികില്‍സയിലുള്ള മിയയുടെ ചികില്‍സയ്ക്കായി 16 കോടി രൂപയായിരുന്നു ആവശ്യം.

ENGLISH SUMMARY:

In a phenomenal display of collective compassion, the people of Kerala have united to raise a staggering 16.5 crore rupees in just three days for the critical treatment of a six-month-old infant. The massive crowdfunding drive was successfully mobilized after Manorama News broadcasted a heart-wrenching report detailing the baby's severe medical diagnosis. Little Mia Maria, the infant daughter of Ayavana residents Jinu and Nimmy near Muvattupuzha, is currently battling Spinal Muscular Atrophy Type-1. The rare genetic condition causes rapid muscle degeneration, severely hindering her basic ability to breathe, swallow, and move independently. Currently undergoing specialized medical care at Amrita Hospital in Kochi, the family required the monumental sum to procure an incredibly expensive, life-saving gene therapy injection. Following the media impact, donations poured in from across the globe, triumphantly securing the entire target amount to give the young child a definitive fighting chance at life.