ഇന്ത്യയുടെ അയര്‍ലന്‍‍ഡ് പര്യടനത്തിലെ രണ്ടു മത്സരങ്ങളുടെയും സമയക്രമത്തില്‍ മാറ്റം. ഇന്ത്യന്‍ സമയം രാത്രി 7 മണിക്ക് നിശ്ചയിച്ചിരുന്ന മത്സരങ്ങള്‍ ഒരു മണിക്കൂര്‍ നേരത്തെ ആറു മണിക്കാണ് ആരംഭിക്കുക. വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഞായറാഴ്ച നടക്കുന്ന ഇന്ത്യ– ഓസ്ട്രേലിയ നിര്‍ണായക മത്സരവുമായി ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് തീരുമാനം. 

ഇന്ത്യന്‍ വനിതാ– പുരുഷ ടീമുകളുടെ മത്സരങ്ങള്‍ ഒരേസമയം വരുന്നത് പരമാവധി ഒഴിവാക്കാനാണ് മത്സരം നേരത്തെ തുടങ്ങുന്നത്. ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി ഏഴു മണിക്ക് ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇന്ത്യ– ഓസീസ് മത്സരം. ഇന്ത്യന്‍ പുരുഷ ടീമിന്‍റെ മത്സരം പ്രാദേശിക സമയം ഒരു മണിക്കാണ് മത്സരം ആരംഭിക്കുക. ഇന്ത്യയില്‍ വൈകീട്ട് ആറു മണി മുതല്‍ മത്സരം ലൈവായി കാണാം. 

ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തില്‍ രണ്ടു മത്സരങ്ങളാണുള്ളത്. പര്യടനത്തില്‍ വൈഭവ് സൂര്യവംശി ഇന്ത്യയ്ക്കായി അരങ്ങേറുമെന്നാണ് പ്രതീക്ഷ. അയര്‍ലന്‍ഡ് പര്യടനം കൂടാതെ ഇംഗ്ലണ്ടിനെതിരായ പരമ്പരയുടെ സമയക്രമവും മാറ്റിയിട്ടുണ്ട്. മാഞ്ചസ്റ്ററില്‍ നടക്കുന്ന രണ്ടാമത്തെ ട്വന്‍റി20യും സതാംപട്ണില്‍ നടക്കുന്ന അഞ്ചാം മത്സരവും രാത്രി ഏഴു മണിക്കാണ് ആരംഭിക്കുക. ബാക്കി മത്സരങ്ങള്‍ ഇന്ത്യന്‍ സമയം രാത്രി പത്തു മണിക്കാണ്. 

ഇന്ത്യയ്ക്കായി വൈഭവ് അരങ്ങേറുമ്പോള്‍ ഓപ്പണിങില്‍ നിന്നും സഞ്ജുവോ അഭിഷേകോ മാറേണ്ടി വരും. അഭിഷേക് ശര്‍മയ്ക്കൊപ്പം വൈഭവിനെ ഓപ്പണിങില്‍ പരിഗണിക്കണമെന്നാണ് ആരാധകരുടെ പക്ഷം. അങ്ങനെയെങ്കില്‍ സഞ്ജു ബാറ്റിങില്‍ താഴോട്ട് ഇറങ്ങി കളിക്കേണ്ടി വന്നേക്കാം. 

ഇന്ത്യന്‍ ടീം: ശ്രേയസ് അയ്യര്‍, തിലക് വര്‍മ, രവി ബിഷ്ണോയി, അഭിഷേക് ശര്‍മ, സൂര്യാന്‍ഷ് ഷെഡ്ഗെ, പ്രസിദ്ധ് കൃഷ്ണ, സഞ്ജു സാംസണ്‍, അക്സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, ഇഷാന്‍ കിഷന്‍, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷദീപ് സിങ്, ശിവം ദുബൈ, പ്രിന്‍സ് യാദവ്, വൈഭവ് സൂര്യവംശി. 

ENGLISH SUMMARY:

The schedule for India's cricket tour of Ireland has been adjusted, with matches now starting one hour earlier at 6:00 PM IST to avoid a clash with the Women's World Cup match between India and Australia. This tour is highly anticipated as young talent Vaibhav Suryavanshi is expected to make his debut, potentially impacting the team's opening combination. Additionally, the timings for specific T20 matches in the upcoming England series have also been rescheduled. Fans are eager to see how the team lineup will be adjusted to accommodate the new players during these fixtures.