ചിത്രം കടപ്പാട്: BCCI
ഇന്ത്യ എയ്ക്ക് എതിരായ മത്സരത്തിനിടെ ശ്രീലങ്ക എ യ്ക്കാണ് സൗജന്യമായി പത്തു റണ്‍സ്. ഓപ്പണര്‍മാര്‍ ബാറ്റിങിന് ഇറങ്ങുന്നതിന് മുന്‍പായി തന്നെ ലങ്കന്‍ ടീമിന് സ്കോര്‍ ബോര്‍ഡില്‍ 10 റണ്‍സ് ലഭിച്ചു. മത്സരത്തിനിടെ ഇന്ത്യ വരുത്തിയ പിഴവാണ് ശ്രീലങ്കയ്ക്ക് 10 റണ്‍സ് ലഭിക്കാന്‍ കാരണം.
സൂര്യാൻഷ് ഷെഡ്ജിന്റെയും വിപ്രജ് നിഗത്തിന്റെയും അർധ സെഞ്ച്വറികളുടെ കരുത്തില്‍ ഇന്ത്യ എ 265 റൺസാണ് നേടിയത്. എന്നാല്‍ ഇന്നിങ്സ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ശ്രീലങ്കന്‍ ടീമിന് 10 റണ്‍സ് സ്കോര്‍ ചെയ്യാനായി. പിച്ചിലെ സംരക്ഷിത മേഖലയിലൂടെ താരങ്ങള്‍ ഓടിയതിനാണ് ഇന്ത്യയ്ക്ക് പിഴ ലഭിച്ചത്.
33-ാം ഓവറില്‍ ഓൾറൗണ്ടർ അനുകുൽ റോയ് പിച്ചിന്റെ മധ്യത്തിലൂടെ ഓടിയതിന് അംപയര്‍ ആദ്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. 35-ാം ഓവറില്‍ വിപ്രജ് നിഗവും പിഴവ് ആവര്‍ത്തിച്ചു. രണ്ടു തവണ തെറ്റ് ആവര്‍ത്തിച്ചാല്‍ അഞ്ചു പോയിന്‍റാണ് പെനാല്‍ട്ടി. 37-ാം ഓവറില്‍ വിപ്രജ് നിഗം വീണ്ടും തെറ്റ് ആവര്‍ത്തിച്ചതോടെയാണ് ശ്രീലങ്കയ്ക്ക് പത്തു റണ്‍സ് അധികം ലഭിച്ചത്.
ക്രിക്കറ്റ് നിയമപ്രകാരം പിച്ചിലെ സുരക്ഷിത മേഖലയിലൂടെ അറിഞ്ഞോ അറിയാതെയോ ബാറ്റ്സ്മാന്മാര്‍ ഓടാന്‍ പാടില്ല. പിച്ചില്‍ കേടുപാടു വരുമെന്നതിനാലാണ് ഇത് അനുവദിക്കാത്തത്.
മുന്‍നിര തകര്‍ന്ന ഇന്ത്യയ്ക്കായി സൂര്യാൻഷും വിപ്രജുമാണ് ഭേദപ്പെട്ട രീതിയില്‍ ബാറ്റു ചെയ്തത്. വൈഭവ് സൂര്യവംശി നിറം മങ്ങിയ മത്സരത്തില്‍ ഒരു ഘട്ടത്തില്‍ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് എന്ന നിലയിലായിരുന്നു. സൂര്യാൻഷ് ഷെഡ്ജയുടെ 72 റണ്‍സും വിപ്രജിന്‍റെ 51 റണ്‍സുമാണ് ഇന്ത്യയെ 265 എന്ന മാന്യമായ സ്കോറിലെത്തിച്ചത്. ഇരുവരും ചേര്‍ന്ന് 104 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി.