shreyas-iyer-t20-captain-vaibhav-in

അയര്‍ലന്‍ഡ്– ഇംഗ്ലണ്ട് ട്വന്‍റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശ്രേയസ് അയ്യരാണ് ക്യാപ്റ്റന്‍. തിലക് വര്‍മയെ വൈസ് ക്യാപ്റ്റനായും തിരഞ്ഞെടുത്തു. ഐപിഎലിലെ തകര്‍പ്പന്‍ പ്രകടനത്തോടെ പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശി ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകും വൈഭവ്. സച്ചിന്‍റെ റെക്കോര്‍ഡാണ് താരം മറികടന്നത്. 2023 ഡിസംബറിന് ശേഷം ഇതാദ്യമായാണ് ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുന്നത്. ഐപിഎല്‍ ഈ സീസണില്‍ പഞ്ചാബിനായി 498 റണ്‍സാണ് ശ്രേയസ് അയ്യര്‍ അടിച്ചുകൂട്ടിയത്. താരത്തിന്‍റെ ആദ്യ ഐപിഎല്‍ സെഞ്ചറിയും ഈ സീസണില്‍ പിറന്നു. 

അതേസമയം, ക്യാപ്റ്റന്‍ പദവി നഷ്ടമായ സൂര്യകുമാര്‍ യാദവ് ടീമില്‍ നിന്നും പുറത്തായി. ബാറ്റിങില്‍ ഫോം കണ്ടെത്താന്‍ കഴിയാതെ രണ്ട് വര്‍ഷത്തോളമായി കുഴങ്ങുകയായിരുന്നു സൂര്യകുമാര്‍ യാദവ്. ഐപിഎല്‍ ഈ സീസണിലും താരം നിരാശപ്പെടുത്തി. ആകെ 270 റണ്‍സ് മാത്രമാണ് സീസണിലെ സൂര്യകുമാറിന്‍റെ സമ്പാദ്യം. 2024 ല്‍ രോഹിത് ശര്‍മ രാജ്യാന്തര ട്വന്‍റി 20യില്‍ നിന്ന് വിരമിച്ചപ്പോഴാണ് സൂര്യകുമാര്‍ നായകസ്ഥാനത്തേക്ക് വന്നത്. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡാണ് സൂര്യകുമാറിനുള്ളത്. ഒരു ട്വന്‍റി 20 പരമ്പര പോലും സൂര്യയ്ക്ക് കീഴില്‍ ഇന്ത്യ തോറ്റിട്ടില്ല. ആകെ 50 ട്വന്‍റി 20 മല്‍സരങ്ങളില്‍ 40ലും ഇന്ത്യ ജയിക്കുകയും ചെയ്തിരുന്നു. 

ട്വന്‍റി 20യില്‍ നായകനായി സഞ്ജുവിനെയാണ് കോച്ച് ഗൗതം ഗംഭീര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ സിലക്ടര്‍മാര്‍ ശ്രേയസ് അയ്യര്‍ക്ക് പിന്തുണ നല്‍കുകയായിരുന്നു. സ‍ഞ്ജുവിന് പുറമെ ഇഷാന്‍ കിഷന്‍റെയും തിലക് വര്‍മയുടെയും പേരുകളും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നു.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള 16 അംഗ ടീം ഇങ്ങനെ: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (VC), അഭിഷേക് ശര്‍മ, സ‍ഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍,വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്, വൈഭവ് സൂര്യവംശി. 

അയര്‍ലന്‍ഡിനെതിരെയുള്ള ടീം: ശ്രേയസ് അയ്യര്‍, തിലക് വര്‍മ, അഭിഷേക് ശര്‍മ,സ‍ഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍,വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്. 

ഏഷ്യന്‍ ഗെയിംസിനുള്ള ടീം:  ശ്രേയസ് അയ്യര്‍, തിലക് വര്‍മ, അഭിഷേക് ശര്‍മ,സ‍ഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍,വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

ENGLISH SUMMARY:

The BCCI has officially announced the Indian T20 International squad for the upcoming tours of Ireland and England, naming Shreyas Iyer as the new captain. Shreyas makes a sensational return to the national T20 setup for the first time since December 2023, riding on a stellar IPL season where he amassed 498 runs. In a massive structural shake-up, former skipper Suryakumar Yadav has been completely dropped from the squad, while young dynamic batter Tilak Varma has been appointed as the vice-captain. The highlight of the selection is the inclusion of fifteen-year-old batting sensation Vaibhav Suryavanshi in the 16-member squad for England following his explosive IPL performances. Additionally, Kerala star Sanju Samson and Ishan Kishan will handle the wicketkeeping duties, alongside a robust bowling unit featuring Arshdeep Singh and Mohammed Siraj.