ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണ്ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സൽമാൻ നിസാർ ആണ് ടീമിന്റെ ക്യാപ്റ്റൻ. മെയ് 30 മുതൽ ഡെറാഡൂണിലാണ് മത്സരങ്ങൾ നടക്കുക. ഏകദിന ഫോർമാറ്റിലാണ് മത്സരങ്ങൾ. പുതിയ സീസണിൽ കേരള ടീം പങ്കെടുക്കുന്ന ആദ്യ പ്രമുഖ ടൂർണ്ണമെൻ്റുകളിൽ ഒന്നാണിത്. 

ടീമുകളെ നാല് ​ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ. ​ഗോവ, എൽ.ബി. ശാസ്ത്രി ക്രിക്കറ്റ് ക്ലബ്ബ്, നേപ്പാൾ എന്നീ ടീമുകൾക്കൊപ്പം ​ഗ്രൂപ്പ് ഡിയിലാണ് കേരളം സ്ഥാനം പിടിച്ചിട്ടുള്ളത്. ശനിയാഴ്ച നേപ്പാളുമായാണ് കേരളത്തിൻ്റെ ആദ്യ മത്സരം. ഞായറാഴ്ച എൽ.ബി. ശാസ്ത്രി ക്രിക്കറ്റ് ക്ലബ്ബിനെയും ചൊവ്വാഴ്ച ​ഗോവയെയും നേരിടും. ജൂൺ ഏഴിനാണ് ഫൈനൽ.

കേരള ടീം - സൽമാൻ നിസാർ, രോഹൻ എസ് കുന്നുമ്മൽ, അക്ഷയ് മനോഹർ, കൃഷ്ണപ്രസാദ്, അഹമ്മദ് ഇമ്രാൻ, വരുൺ നായനാർ (വിക്കറ്റ് കീപ്പർ), ഷോൺ റോജർ, മുഹമ്മദ് അസറുദ്ദീൻ (വിക്കറ്റ് കീപ്പർ), അഭിഷേക് പി നായർ, ആസിഫ് സലാം, അമൽ രമേഷ്, സിജോമോൻ ജോസഫ്, ഫാനൂസ് എഫ്, അശ്വന്ത് എസ് ശങ്കർ, ആദിത്യ ബൈജു, സിബിൻ പി ഗിരീഷ്. അഭിഷേക് മോഹനാണ് ടീമിന്റെ പരിശീലകൻ.

ENGLISH SUMMARY:

Kerala cricket team has been announced for the Uttarakhand Gold Cup cricket tournament, with Salman Nizar leading the squad. The matches will be held in Dehradun starting May 30th in a one-day format.