അഫ്‍ഗാനിസ്ഥാനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ് ടീമില്‍ ഇടമില്ല. ഇഷന്‍ കിഷനെ തിരിച്ചെടുത്തു. പ്രിന്‍സ് യാദവ്, ഗുര്‍ണൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ എന്നിവരും ഏകദിന ടീമില്‍ ഇടം നേടി. ശുഭ്‍മന്‍ ഗില്‍ ആണ് ക്യാപ്റ്റന്‍. ടെസ്റ്റ് ടീമിനെയും ഗില്‍ നയിക്കും. മലയാളി താരം ദേവദത്ത് പടിക്കല്‍ ടെസ്റ്റ് ടീമിലെത്തി.
ഏകദിന ടീം: ശുഭ്മന്‍ ഗില്‍ (നായകന്‍), രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, അര്‍ഷ്ദീപ് സിങ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, പ്രിയം യാദവ്, ഗുർണൂർ ബ്രാർ, ഹര്‍ഷ് ദുബെ.
ടെസ്റ്റ് ടീം: ശുഭ്മന്‍ ഗില്‍ (നായകന്‍), യശസ്വി ജയ്സ്വാള്‍, കെ.എല്‍.രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), സായി സുദര്‍ശന്‍, ഋഷഭ് പന്ത്, ദേവ്ദത്ത് പടിക്കല്‍, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, ധ്രുവ് ജുറെല്‍, പ്രസിദ്ധ് കൃഷ്ണ, ഗുർണൂർ ബ്രാർ, ഹര്‍ഷ് ദുബെ.