ചൈന്നെ സൂപ്പര്‍ കിങ്സിനെതിരായ IPL പോരാട്ടത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്സ് പേസര്‍ ആകാശ് സിങിന്റെ വിക്കറ്റ് സെലിബ്രേഷന്‍ വന്‍ വൈറലാണ്. വിക്കെറ്റെടുത്ത ശേഷമെല്ലാം ഒരു കടലാസ് കഷ്ണം ഉയര്‍ത്തിയാണ് നേട്ടം ആഘോഷിച്ചത്. സീസണിലെ താരത്തിന്റെ ആദ്യ മല്‍സരമായിരുന്നു ചെന്നൈക്കെതിരെ.
മുന്ന് നിര്‍ണായ വിക്കറ്റുകള്‍ വീഴത്തി താരം അരങ്ങേറ്റം കളറാക്കിയാണ് ഗ്രൗണ്ട് വിട്ടത്. വിക്കറ്റ് ആഘോഷത്തില്‍ താരം ഉയര്‍ത്തിയ കടലാസിലെന്താണെന്ന ആകാംക്ഷയും മല്‍സരത്തിനിടെ സഹ താരങ്ങളിലും മറ്റും ഉയര്‍ന്നിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ടോപ് ഓര്‍ഡര്‍ എറിഞ്ഞു തകര്‍ത്തത് ആകാശായിരുന്നു . മൂന്ന് തവണയും വിക്കറ്റ് നേട്ടം താരം വന്‍ ആഘോഷമാക്കി. കൈയില്‍ കരുതിയ കടലാസില്‍ ഇങ്ങനെ കുറിച്ചിരുന്നു. ആകാശിന് അറിയാം ടി20യില്‍ എങ്ങനെ വിക്കറ്റ് വീഴ്ത്തണമെന്ന് , ഇതാണ് കുറിപ്പിലുണ്ടായിരുന്നത്.
സഞ്ജു സാംസണ്‍, ഋതുരാജ് ഗെയ്ക്വാദ് ,ഉര്‍വില്‍ പട്ടേല്‍ എന്നിവരെയാണ് നിലയുറപ്പിക്കാന്‍ സമ്മതിക്കാതെ ആകാശ് സിങ് വിറപ്പിച്ചത്. 26 റണ്‍സ് മാത്രം വഴങ്ങിയാണ് താരം 3 വിക്കറ്റുകള്‍ വീഴ്ത്തിയത്.