Raipur: Royal Challengers Bengaluru's Virat Kohli during a practice session ahead of an Indian Premier League (IPL) 2026 T20 cricket match between Royal Challengers Bengaluru and Kolkata Knight Riders, in Raipur, Chhattisgarh, Tuesday, May 12, 2026. (PTI Photo/Atul Yadav)(PTI05_12_2026_000224A) *** Local Caption ***

Raipur: Royal Challengers Bengaluru's Virat Kohli during a practice session ahead of an Indian Premier League (IPL) 2026 T20 cricket match between Royal Challengers Bengaluru and Kolkata Knight Riders, in Raipur, Chhattisgarh, Tuesday, May 12, 2026. (PTI Photo/Atul Yadav)(PTI05_12_2026_000224A) *** Local Caption ***

2027ലെ ഏകദിന ലോകകപ്പിനുള്ള ടീമില്‍ വിരാട് കോലിയുണ്ടാകുമോ എന്ന ചോദ്യം ആരാധകര്‍ ഉയര്‍ത്താന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ഏകദിന ലോകകപ്പോടെ വിരമിക്കുകയാണ് കോലിയുടെയും രോഹിതിന്‍റെയും പ്ലാന്‍ എന്ന് ഏറെക്കുറെ വ്യക്തമായതുമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ബിസിസിഐയുടെ ഭാഗത്ത് നിന്ന് ഒരുറപ്പും  ഉണ്ടായിട്ടില്ലെന്നതാണ് വാസ്തവം. മുതിര്‍ന്ന താരങ്ങളും കോച്ചും സിലക്ടര്‍മാരുമായുള്ള ബന്ധം അത്രനല്ലതല്ലെന്നത് പരസ്യമായതുമാണ്. ഇതിനിടയിലാണ് ആര്‍സിബിയുടെ പോഡ്കാസ്റ്റില്‍ കോലി നിലനില്‍ക്കുന്ന അഭ്യൂഹങ്ങളെ കുറിച്ച് പ്രതികരിച്ചത്. 

'ഞാനത്ര പോരെന്നാണെങ്കില്‍ അത് തുടക്കത്തിലേ പറയണം. എന്നെ ടീമില്‍ ആവശ്യമില്ലെങ്കില്‍ അതും പറയണം. അതല്ലാതെ നിരന്തരം എന്നെ തന്നെ തെളിയിച്ചുകൊണ്ടിരിക്കേണ്ട അവസ്ഥ വന്നാല്‍ ഞാനവിടെ ഉണ്ടാകില്ല' എന്നായിരുന്നു താരത്തിന്‍റെ വാക്കുകള്‍. കരിയറിന്‍റെ ഈ സ്റ്റേജില്‍ ഇനിയാര്‍ക്കും മുന്നില്‍  ഒന്നും തെളിയിക്കാനില്ലെന്ന്  ഉറച്ചു തന്നെയാണ് താനെന്നും താരം വ്യക്തമാക്കുന്നു. അത്തരമൊരു സാഹചര്യമുണ്ടായാല്‍ കളി മതിയാക്കുമെന്ന സൂചനയും താരം നല്‍കുന്നു. ഈ പ്രായത്തിലും വിക്കറ്റിനിടയില്‍ ഓടാനുള്ള കോലിയുടെ ഫിറ്റ്നസ് പുതിയ താരങ്ങള്‍ക്ക് വരെ മാതൃകയാണ്. കളിയോടുള്ള കോലിയുടെ സമീപനവും താല്‍പര്യവും വിമര്‍ശകര്‍ പോലും അംഗീകരിക്കുന്നതുമാണ്. പക്ഷേ ടീം സിലക്ഷന്‍ പൂര്‍ണമായും സിലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനമാണെന്നാണ് ബിസിസിഐയുടെ പക്ഷം. 

ടെസ്റ്റില്‍ നിന്നും രാജ്യാന്തര ട്വന്‍റി 20യില്‍ നിന്നും വിരമിച്ച കോലി, നിലവില്‍ ഏകദിനത്തില്‍ മാത്രമാണ് കളിക്കുന്നത്. നിരന്തരം ഏകദിനങ്ങളില്ലെന്നതാണ് രോഹിതിനെയും കോലിയെയും ഒരുപോലെ അലട്ടുന്നത്. അതേസമയം, മല്‍സരങ്ങളുടെ കുറവ് പരിശീലനത്തിലൂടെയാണ് കോലി മറികടക്കുന്നത്. തന്നെ ടീമിലെടുക്കണോ വേണ്ടയോ എന്നത് പൂര്‍ണമായും സിലക്ടര്‍മാരുടെ തീരുമാനം ആണെന്നും ഫീല്‍ഡ് ചെയ്യാനും 40 ഓവറും ഗ്രൗണ്ടില്‍ തന്നെ നില്‍ക്കാനും താന്‍ പ്രാപ്തനാണെന്നും കോലി പ്രകടനത്തിലൂടെ കാണിച്ച് തരുന്നുമുണ്ട്. ഫിറ്റ്നസും വര്‍ക്​ലോഡും  പറഞ്ഞ് ആരും തഴയേണ്ടെന്ന മുന്നറിയിപ്പാണിത്. 

കഴിഞ്ഞ വര്‍ഷം മൂന്ന് സെഞ്ചറിയടക്കം 651 റണ്‍സുകളായിരുന്നു ഏകദിനത്തില്‍ കോലിയുടെ സമ്പാദ്യം. ഈ വര്‍ഷം ഒരു സെഞ്ചറിയും ഏകദിനത്തില്‍ താരം നേടിയിട്ടുണ്ട്. 

ആഭ്യന്തര ടൂര്‍ണമെന്‍റുകള്‍ കളിക്കാത്തവരെ ടീമിലേക്ക് പരിഗണിക്കില്ലെന്ന് സിലക്ടര്‍മാര്‍ തീരുമാനിച്ചതോടെ കോലി തുടക്കക്കാരനെ പോലെ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി. വിജയ് ഹസാരെ ട്രോഫിയിലും കളിച്ചു. ക്രിക്കറ്റിനോടുള്ള ഇഷ്ടം കൊണ്ടാണ് താനിതൊക്കെ ചെയ്യുന്നതെന്നും താരം പറയാതെ പറഞ്ഞു. ബോര്‍ഡിനെ സംബന്ധിച്ചിടത്തോളം കോലിയൊരു വെല്ലുവിളിയാണെന്ന് മുന്‍സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സിലക്ഷന്‍ പ്രക്രിയ കഠിനമാക്കി വീണ്ടും സങ്കീര്‍ണതയുണ്ടാക്കാനാണ് മാനേജ്മെന്‍റ് തീരുമാനമെങ്കില്‍ കോലി സ്വന്തം വഴി നോക്കുമെന്ന് തന്നെയാണ് ആരാധകരും കോലിയോട് അടുത്തവൃത്തങ്ങളും വ്യക്തമാക്കുന്നത്. കോലി 2027ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യയ്ക്കായി കളിക്കണോ എന്ന് തീരുമാനിക്കേണ്ടത് ബിസിസിഐ മാത്രമാണെന്നും താരം പറയുന്നു. 

ENGLISH SUMMARY:

Indian cricket star Virat Kohli has sent a strong message to the BCCI regarding his future and selection for the 2027 ODI World Cup. Speaking on an RCB podcast, Kohli stated that at this stage of his career, he has nothing left to prove to anyone. He emphasized that if the selectors do not require his services, they should communicate it clearly from the beginning rather than making him constantly prove his worth. Currently focusing only on ODI cricket after retiring from Tests and T20Is, Kohli remains in phenomenal shape, having scored 651 runs last year and another century this year. By even returning to domestic cricket via the Vijay Hazare Trophy to meet management criteria, Kohli has shown his dedication, making it clear that he will walk away from the game if the selection process becomes unnecessarily complicated.