Indian cricketer Yuvraj Singh (R) celebrates with captain Mahendra Singh Dhoni after his fifth wicket of unseen Ireland batsman Alexander Cusack during The Cricket World Cup match between India and Ireland at The M. Chinnaswamy Stadium in Bangalore on March 6, 2011. Ireland continues to bat at a score of 207 runs for the loss of nine wickets after 47 of their allotted 50 overs after India won the toss and elected to field first. AFP PHOTO/Prakash SINGH
മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍മാരായ കപില്‍ദേവിനോടും മഹേന്ദ്രസിങ് ധോണിയോടും പരസ്യമായി മാപ്പുപറഞ്ഞ് ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിങ്. സച്ചിനും സെവാഗിനും ധോണിക്കും സഹീര്‍ഖാനുമെല്ലാമൊപ്പം ഒന്നരപ്പതിറ്റാണ്ട് നീണ്ട കരിയര്‍ ചെലവഴിച്ച യുവരാജ് സിങ് ഇന്ത്യന്‍ ക്രിക്കറ്റിലെ തലയെടുപ്പുള്ള താരമായിരുന്നു. 2007 ലെ ട്വന്‍റി 20 ലോകകപ്പും 2011 ലെ ഏകദിന ലോകകപ്പും നേടിയതില്‍ നിര്‍ണായക പങ്കാണ് താരം വഹിച്ചത്. ധോണി പ്രഭാവത്തില്‍ മുങ്ങിപ്പോയ അക്കാലത്ത് യുവരാജ് ഉള്‍പ്പടെയുള്ളവര്‍ തഴയപ്പെട്ടതായി വ്യാപക ആക്ഷേപവും ഉയര്‍ന്നിരുന്നു.
യുവരാജ് സിങ് വിരമിച്ചതിന് ശേഷം പിതാവായ യോഗ്രാജ് സിങാണ് ടീമിനുള്ളില്‍ മകന്‍ നേരിട്ട വിവേചനങ്ങളെ കുറിച്ചും കഴിവുണ്ടായിട്ടും പിന്തള്ളപ്പെട്ടതിനെ കുറിച്ചും ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കാതിരുന്നതില്‍ ധോണിക്കുള്ള പങ്കിനെ കുറിച്ചും തുറന്നടിച്ചത്. ഇക്കാര്യങ്ങളെ കുറിച്ചാണ് യുവരാജിന്‍റെ മാപ്പുപറച്ചിലെന്നാണ് സൂചന. 'സ്പോര്‍ട്സ് തകി'ന്റെ പോഡ്കാസ്റ്റല്‍ സംസാരിക്കവേയാണ് 'കപിലിനോടും ധോണിയോടും ഞാന്‍ മാപ്പ് പറയുന്നു' എന്ന് താരം തുറന്ന് പറഞ്ഞത്. 'ആ അഭിമുഖങ്ങള്‍ കാണുമ്പോള്‍ മോശമായിപ്പോയെന്ന് തോന്നാറുണ്ടോ എന്ന് യോഗ്രാജ് സിങിന്‍റെ ചിത്രം കാണിച്ച ശേഷം താരത്തിന് നേരെ ചോദ്യമുയരുന്നുണ്ട്. 'ഇത് ശരിയല്ലെന്ന് അച്ഛനോട് ഞാന്‍ പറഞ്ഞതാണ്' എന്നും താരം കൂട്ടിച്ചേര്‍ത്തു. യോഗ്രാജിന്റെ പരാമര്‍ശങ്ങളിലാണ് താരത്തിന്‍റെ മാപ്പുപറച്ചിലെന്ന വാദത്തിന് ഇതാണ് ബലംപകരുന്നത്. ധോണിയാവട്ടെ, ഈ വിവാദങ്ങളിലൊന്നും പ്രതികരിച്ചതുമില്ല.
പഞ്ചാബിലെ പ്രഗത്ഭ പരിശീലകനായിരുന്നു യോഗ്രാജ് സിങ്. ക്രിക്കറ്റ്താരങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നിരന്തരം നടത്തി യോഗ്രാജ് വാര്‍ത്തകളില്‍ നിറയാറുമുണ്ട്. 1980 കളില്‍ തന്നെ ടീമില്‍ നിന്നൊഴിവാക്കിയപ്പോള്‍ കപില്‍ദേവിനെ വീട്ടിലെത്തി വെടിവച്ച് കൊല്ലാന്‍ തോന്നിയിരുന്നുവെന്ന് 2025ല്‍ യോഗ്രാജ് തുറന്നടിച്ചു. 'കപില്‍ ഇന്ത്യന്‍ ക്യാപ്റ്റനായപ്പോള്‍ ഒരു കാര്യവുമില്ലാതെ എന്നെ തഴഞ്ഞു' എന്നായിരുന്നു അണ്‍ഫില്‍ട്ടേര്‍ഡ് ബൈ സംദിഷ് എന്ന യുട്യൂബ് ചാനലിലൂെട അദ്ദേഹം വെളിപ്പെടുത്തിയത്.
'നിരന്തരം അവഗണിക്കുന്നതിന്‍റെ കാരണം കപിലിനോട് നേരില്‍ ചോദിക്കണമെന്ന് ഭാര്യ എന്നോട് പറഞ്ഞു. ഈ വൃത്തികെട്ടവനെ ഒരു പാഠം പഠിപ്പിക്കുമെന്ന് ഞാനും പറഞ്ഞു. തോക്കെടുത്ത് സെക്ടര്‍ 9ലെ കപിലിന്‍റെ വീട്ടിലെത്തി. അമ്മയുമായാണ് കപില്‍ പുറത്തേക്കിറങ്ങി വന്നത്. വായില്‍ വന്ന ചീത്തയെല്ലാം ഞാന്‍ കപിലിനെ വിളിച്ചു. നിന്റെ കയ്യിലിരിപ്പ് കൊണ്ട് നിനക്കൊരു സുഹൃത്തിനെ നഷ്ടമായി, അതിന് വലിയ വില കൊടുക്കേണ്ടി വരും. തലയിലൂടെ വെടിയുണ്ട കയറ്റണമെന്ന് എനിക്കുണ്ട്. അത് ചെയ്യാത്തത് ഈ നില്‍ക്കുന്ന ശാന്തസ്വരൂപിയായ അമ്മയെ ഓര്‍ത്തിട്ട് മാത്രമാണ്'- തുടര്‍ന്ന് ഭാര്യയെയും കൂട്ടി താന്‍ മടങ്ങിപ്പോന്നുവെന്നായിരുന്നു യോഗ്രാജിന്റെ വാക്കുകള്‍. അന്നത്തോടെ ക്രിക്കറ്റ് ഇനി കളിക്കുന്നില്ലെന്ന് ഞാന്‍ തീരുമാനിച്ചു. യുവരാജ് കളിക്കുമെന്നും'- അദ്ദേഹം പറഞ്ഞു. ആളുകള്‍ക്ക് പുല്ലുവിലയാണ് ബിഷന്‍ സിങ് ബേദിയും കപിലും ധോണിയുമെല്ലാം നല്‍കിയത്. ആവര്‍ത്തിച്ച് തെറ്റുകള്‍ ചെയ്താല്‍ അത് ശരിയായി മാറില്ലല്ലോ. ക്യാപ്റ്റന്‍മാര്‍ നശിപ്പിച്ച ക്രിക്കറ്റ് താരങ്ങളുടെ എണ്ണം എണ്ണിയാല്‍ തീരില്ല. ഞാനിത് തുറന്ന് പറയുന്നുവെന്നേയുള്ളൂ'- എന്നും യോഗ്രാജ് അന്ന് പറഞ്ഞിരുന്നു.