ഐപിഎല്ലില്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെ 6 വിക്കറ്റിന് തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ലക്നൗ ഉയര്‍ത്തിയ 142 റണ്‍സ് വിജയലക്ഷ്യം 17 പന്തുകള്‍ ശേഷിക്കെ ഡല്‍ഹി മറികടന്നു. ഇംപാക്ട് പ്ലെയറായി എത്തിയ സമീര്‍ റിസ്വന്‍റെ പ്രകടനമായിരുന്നു വിജയത്തിന്‍റെ അടിത്തറ.

 

ഇംപാക്ട് പ്ലെയറെന്ന പേരിനോട് നീതി പുലര്‍ത്തിയ പ്രകടനവുമായി സമീര്‍ റിസ്വാന്‍ നിറഞ്ഞാടിയപ്പോള്‍ കണ്ടുനില്‍ക്കാനേ ലക്നൗവിന്‍റെ ബൗളര്‍മാര്‍ക്കായുള്ളൂ. 142 എന്ന കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹിയെ സൂപ്പര്‍ ജയന്‍റ്സ് തുടക്കത്തിലൊന്ന് വിറപ്പിച്ചു. 

 

കെ.എല്‍ രാഹുലിനെ ആദ്യ പന്തില്‍ മുഹമ്മദ് ഷമി പുറത്താക്കി. നിതീഷ് റാണ 15 റണ്ണില്‍ മൊഹ്സിന്‍ ഖാന് പിടികൊടുത്തു.  പിന്നാലെ ഒരു റണ്ണെടുത്ത പത്തും നിസങ്കയെ പ്രിന്‍സ് യാദവ് റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ചു. എന്നാല്‍ അവിടുന്നായിരുന്നു ഡല്‍ഹി കളി കൈയ്യിലൊതുക്കാന്‍ തീരുമാനിച്ചത്. സമീര്‍ റിസ്വാന്‍ ലക്നൗവിനെ അടിച്ചൊതുക്കി, ട്രിസ്റ്റന്‍ സ്്റ്റബ്സുമായി ചേര്‍ന്നുള്ള മികച്ച കൂട്ടുകെട്ട്.  17ാം ഓവറിലെ ആദ്യ പന്ത് ഗാലറിയിലേക്ക് പറ‍ത്തി റിസ്വാനും ഡല്‍ഹിയും ജയം ആഘോഷിച്ചു. 47 പന്തില്‍ പുറത്താകാതെ റിസ്വാന്‍ 70 റണ്ണെടുത്തു.  32 പന്തില്‍ സ്ററബ്സ് 39 റണ്‍സും നേടി പുറത്താകാതെ നിന്നു. 

 

ആദ്യം ബാറ്റ് ചെയ്ത ലക്നൗവിന് 18.4 ഓവറില്‍ 140 ന് എല്ലാവരും പുറത്തായി. മിച്ചല്‍ മാര്‍ഷും അബ്ദുല്‍ സമദും മാത്രമാണ് 30ന് മുകളില്‍ സ്കോര്‍ ചെയ്തത്. ഡല്‍ഹിയുടെ ബൗളിങ്ങിന് മുന്നില്‍ ലക്നൗ ബാറ്റര്‍മാര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. ഡല്‍ഹിക്കായി ലുങ്കി എന്‍ഗിഡിയും ടി നടരാജനും 3 വീതം വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ഇംപാക്ട് പ്ലയര്‍ സമീര്‍ റിസ്വന്റെ അര്‍ധ സെഞ്ചുറി കരുത്തിലാണ് ജയം സ്വന്തമാക്കിയത്. 

ENGLISH SUMMARY:

Delhi Capitals secured a comfortable 6-wicket victory over Lucknow Super Giants in IPL 2026