ക്രിക്കറ്റില്‍ തനിക്ക് സുഹൃത്തുക്കളില്ലെന്ന് അർജുൻ തെൻഡുൽക്കർ. ഗോവയിലെ വീട്ടില്‍ നായകളോടൊപ്പമാണ് സമയം ചെലവഴിക്കുന്നതെന്നും  അര്‍ജുന്‍ പറഞ്ഞു. ശുഭങ്കർ മിശ്രയുമായുള്ള പോഡ്‌കാസ്റ്റിലെ ഒരു ചാറ്റിനിടെയാണ് അര്‍ജുന്‍ സംസാരിച്ചത്.   ഐപിഎലിൽ ലക്നൗ സൂപ്പർ ജയന്റ്‌സ് താരമാണ് അര്‍ജുന്‍. 

ഗോവയില്‍ അഞ്ച് നായകളുണ്ടെന്നും ഞാൻ അവയോടൊപ്പം കളിച്ച് സമയം ചെലവഴിക്കുമെന്നാണ് അര്‍ജുന്‍ പറഞ്ഞത്. എനിക്ക് ക്രിക്കറ്റ് കളിക്കാരുടെ സുഹൃത്തുക്കളൊന്നുമില്ല എന്റെ മിക്ക സുഹൃത്തുക്കളും ക്രിക്കറ്റ് കളിക്കാറില്ലെന്നും ചോദ്യത്തിന് അര്‍ജുന്‍ മറുപടി നല്‍കി. സുഹൃത്തുക്കളോട് ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. അവർക്ക് ക്രിക്കറ്റിനെക്കുറിച്ച് കൂടുതൽ അറിയില്ലെന്നും അര്‍ജുന്‍ പറഞ്ഞു. 

വിമര്‍ശനത്തെ ഭയക്കാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. സച്ചിനെ കൂടാതെ ആരാധിച്ചിരുന്ന താരം യുവരാജ് സിങ് ആണെന്നും അർജുൻ പറഞ്ഞു. ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഓള്‍റൗണ്ടണ്ടര്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ സീം ബൗളിങ് ഓള്‍റൗണ്ടര്‍ കപില്‍ ദേവാണന്നും അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ വെളിപ്പെടുത്തി. 1983ല്‍ ഇന്ത്യയെ ആദ്യമായി ലോക ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റന്‍ കൂടിയാണ് കപില്‍.

മുംബൈ ഇന്ത്യന്‍സില്‍ സ്ഥിരമായി അവസരം ലഭിക്കാതിരുന്ന അര്‍ജുന്‍ ഈ സീസണിലാണ് ലഖ്നൗ സൂപ്പര്‍ ജെയന്‍റ്സിലെത്തിയത്. ജസ്പ്രീത് ബുംറ, ട്രെന്റ് ബോൾട്ട് തുടങ്ങിയ ലോകോത്തര പേസർമാരുടെ സാന്നിധ്യമാണ് മുംബൈയില്‍ അർജുന്റെ അവസരങ്ങൾ പരിമിതപ്പെടുത്തിയത്. അതേസമയം, ഡല്‍ഹിക്കെതിരായ മത്സരത്തില്‍ അര്‍ജുന്‍ കളിക്കുന്നില്ല. 

ENGLISH SUMMARY:

Arjun Tendulkar has stated that he has no friends who are cricketers, preferring to spend time with his dogs in Goa. He shared this during a podcast with Shubhamkar Mishra, mentioning he has five dogs at his Goa home and plays with them.