Image Credit: X@IS_Netwrk29
ഐ.പി.എല്ലില്‍ കളിക്കാത്തതിന്‍റെ കാരണം വിശദമാക്കി ഓസ്ട്രേലിയന്‍ സ്പിന്നര്‍ ആദം സാംബ. സണ്‍ റൈസേഴ്സ് ഹൈദരാബാദ് റിലീസ് ചെയ്ത സാംബ കഴിഞ്ഞ വര്‍ഷത്തെ മിനി ലേലത്തില്‍ പങ്കെടുത്തിരുന്നില്ല. തന്‍റെ കഴിവിന് അനുസരിച്ച പണമല്ല ഐ.പി.എല്ലില്‍ നിന്നും ലഭിക്കുന്നതെന്നാണ് ആദം സാംബയുടെ വിശദീകരണം. അവസാനത്തെ മെഗാ താര ലേലത്തില്‍ 2.40 കോടി രൂപയ്ക്കാണ് സണ്‍റൈസേഴ്സ് ആദം സാംബയെ വാങ്ങിയത്.
"ഞാൻ ഈ വർഷത്തെ ഐ.പി.എല്ലിൽ നിന്ന് പിന്മാറി. സത്യസന്ധമായി പറഞ്ഞാൽ, എന്റെ കഴിവിനോ പ്രകടനത്തിനോ അനുസരിച്ചുള്ള പ്രതിഫലം മറ്റ് പലർക്കും ലഭിക്കുന്നതുപോലെ എനിക്ക് ലഭിക്കുന്നില്ല. ഐ.പി.എൽ എടുക്കുന്ന സമയം കണക്കിലെടുക്കുമ്പോൾ, ടൂര്‍ണമെന്‍റില്‍ തുടര്‍ന്ന് കളിക്കുന്നത് എനിക്ക് അത്ര യുക്തിസഹമായ തീരുമാനമായി തോന്നിയില്ല" എന്നാണ് സാംബ പറഞ്ഞത്. 2016 മുതല്‍ അഞ്ചു സീസണിലാണ് സാംബ കളിച്ചത്. നാലു ടീമുകളില്‍ കളിച്ച സാംബയ്ക്ക് ഇതുവരെ 22 ഐപിഎല്‍ മത്സരങ്ങളില്‍ മാത്രമാണ് ഇറങ്ങാനായത്.
ഐ.പി.എല്‍ ഒഴിവാക്കിയ ആദം സാംബ പാക്കിസ്ഥാന്‍ പ്രീമിയര്‍ ലീഗിലാണ് ഈ സീസണ്‍ കളിക്കുന്നത്. കറാച്ചി കിങ്സ് 4.50 കോടി പാക്കിസ്ഥാന്‍ രൂപയ്ക്കാണ് സാംബയെ ടീമിലെടുത്തത്. ഇത് ഏകദേശം 1.51 കോടി ഇന്ത്യന്‍ രൂപയോളം വരുമിത്. ''എനിക്കൊരു ചെറിയ ഇടവേള എടുക്കണം എന്നുണ്ടായിരുന്നു. ഏകദേശം ഒരു മാസം മുൻപ് പി.എസ്.എൽ പരിഗണനയിൽ വന്നു. എല്ലാം വളരെ പെട്ടെന്നാണ് സംഭവിച്ചത്, എങ്കിലും ഞാനിപ്പോൾ ഇത് ആസ്വദിക്കുന്നുണ്ട്" എന്നാണ് സാംബയുടെ വാക്കുകള്‍. 2026 പി.എസ്.എല്ലില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്നു വിക്കറ്റാണ് താരം നേടിയത്.
ഐ.പി.എല്‍ ചരിത്രത്തില്‍ ബൗളറുടെ മികച്ച പ്രകടനം സാംബയുടെ പേരിലാണ്. 2016 ല്‍ റൗസിങ് പൂനെ സൂപ്പര്‍ ജെയന്‍റ്സിനെതിരെ നാലോവറില്‍ 19 റണ്‍സ് വഴങ്ങിയാണ് 6 വിക്കറ്റെടുത്തത്. ഐ.പി.എല്‍ ചരിത്രത്തില്‍ ആറു വിക്കറ്റെടുത്ത താരവും ആദം സാംബയാണ്.