രാജസ്ഥാന്‍ റോയല്‍സിന്‍റെ വില്‍പ്പനയിലൂടെ ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്‍റെ കുടുംബത്തിന് ലഭിക്കുക 450 കോടി രൂപ. 2008 ല്‍ ഐപിഎല്‍ തുടക്കത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായിരുന്ന വോണ്‍ അന്ന് വോണ്‍ തന്‍റെ കരാറില്‍ വോണ്‍ ഉള്‍പ്പെടുത്തിയ വ്യവസ്ഥയാണ് ഇന്ന് കുടുംബത്തിന് ബംബര്‍ ലോട്ടറിയായത്. ടീമിനൊപ്പം നാലു സീസണ്‍ കളിച്ച അദ്ദേഹം ആദ്യ സീസണില്‍ തന്നെ ടീമിന് കിരീടവും സമ്മാനിച്ചു.
നായകനൊപ്പം ടീമിന്‍റെ ക്രിക്കറ്റ് പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ ചുമതലയാണ് 2008 ല്‍ ഷെയ്ന്‍ വോണിന് നല്‍കിയത്. ഒരു സീസണില്‍ കളിക്കാന്‍ 2.34 കോടി രൂപ രാജസ്ഥാന്‍ വോണിന് നല്‍കി. നാലു സീസണുകളിൽനിന്ന് 9.36 കോടി രൂപ വോണ്‍ നേടി. ഇതിനു പുറമെ കരാറില്‍ ഓഹരി പങ്കാളിത്തവും അനുവദിച്ചിരുന്നു. ടീമിന് കളിക്കുന്ന ഓരോ വര്‍ഷവും 0.75 ശതമാനം ഓഹരി പങ്കാളിത്തം വോണിന് ലഭിക്കും. ടീമിനൊപ്പം നാലു സീസണ്‍ വോണ്‍ കളിച്ചു. ഇതോടെ ഓഹരി പങ്കാളിത്തം മൂന്നു ശതമാനമായി. ഈ ഓഹരികളാണ് വോണിന്‍റെ കുടുംബത്തിന് വലിയ സാമ്പത്തിക നേട്ടം സമ്മാനിക്കുന്നത്.
116 കോടി ഡോളറിനാണ് യുഎസ് വ്യവസായി കൽ സൊമാനിയുടെ നേതൃത്വത്തിലുള്ള യു.എസ് ആസ്ഥാനമായുള്ള കൺസോർഷ്യം ടീമിനെ വാങ്ങിയത്. ഇതോടെ വോണിന്‍റെ കുടുംബത്തിന്‍റെ ഓഹരിയുടെ മൂല്യം 450-460 കോടി രൂപയായി മാറും. 2026 ഐപിഎലിന് ശേഷമാണ് പുതിയ ഉടമകള്‍ക്ക് ടീമിന്‍റെ ചുമതല ഏറ്റെടുക്കുക. 2026 സീസണ്‍ അവസാനിച്ച ശേഷം വോണിന്‍റെ കുടുംബത്തിന് വേണമെങ്കില്‍ ബിസിസിഐയുടെ അംഗീകരാത്തോടെ ഓഹരി വിറ്റ പണമാക്കാന്‍ സാധിക്കും. 2008 ല്‍ 6.7 കോടി ഡോളറിനാണ് മനോജ് ബദലെ നയിക്കുന്ന എമർജിംഗ് മീഡിയ ടീമിനെ വാങ്ങിത്.
2022 ല്‍ വോണ്‍ അന്തരിച്ചെങ്കിലും 18 വര്‍ഷം മുന്‍പത്തെ തീരുമാനമാണ് ഇന്ന് കുടുംബത്തിന് വലിയ സാമ്പത്തിക നേട്ടം നല്‍കുന്നത്. തായ്‍ലൻഡിൽവച്ചാണ് ഷെയ്ൻ വോൺ മരിച്ചത്. സ്വകാര്യ വില്ലയിൽ ബോധമില്ലാതെ കണ്ടെത്തിയ താരത്തെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.