ട്വന്‍റി 20 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരായ സൂപ്പര്‍ എട്ട് മത്സരത്തിനു ശേഷം ഡ്രസ്സിംഗ് റൂമിൽ ആത്മീയ ഇടം കണ്ടെത്തുകയും പ്രാര്‍ഥിക്കുകയും ചെയ്തതായി സഞ്‍ജു സാംസണ്‍. ലോകകപ്പ് വിജയം വെറുമൊരു കായിക നേട്ടം മാത്രമല്ലെന്നും ആഴത്തിലുള്ള ആത്മീയ അനുഭവമാണെന്നും സഞ്ജു പറഞ്ഞു. ടൂര്‍ണമെന്‍റിലെ ഏറ്റവും അവിസ്മരണീയമായ നിമിഷം വെസ്റ്റിന്‍ഡീനനെതിരായ സൂപ്പര്‍ എട്ട് മത്സരമായിരുന്നുവെന്നും സഞ്ജു വ്യക്തമാക്കി.
ലോകകപ്പിനായി വീട്ടില്‍ നിന്നും ഇറങ്ങുന്ന സമയത്ത് തനിക്ക് ആത്മവിശ്വാസമില്ലായിരുന്നുവെന്നും എന്നാല്‍ പ്രപഞ്ചത്തിന് മറ്റൊന്നായിരുന്നു പദ്ധതിയെന്നും സഞ്ജു പറഞ്ഞു. ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോള്‍ ശാന്തനായി ബാറ്റിങ് തുടരേണ്ടി വന്നെന്നും സഞ്ജു. ഗൗതം ഗംഭീറുമായുള്ള ബന്ധത്തെ പറ്റിയും സഞ്ജു സംസാരിച്ചു. ''ഗൗതി ഭായിയും ഞാനും തമ്മിൽ വളരെ അടുത്ത ബന്ധമാണ്. അദ്ദേഹം കൂടുതലൊന്നും പറഞ്ഞില്ല. ഏകദേശം 30 സെക്കൻഡ് നേരം എന്നെ കെട്ടിപ്പിടിച്ചു. അത് മതിയായിരുന്നു''
ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ മോശം പ്രകടനത്തിനു പിന്നാലെ ലോകകപ്പിനു വേണ്ടി വലിയ മാറ്റങ്ങൾ കൊണ്ടുവന്നതായും സഞ്ജു പറഞ്ഞു. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത്, സമൂഹമാധ്യമങ്ങൾ ഉപേക്ഷിച്ച് ക്രിക്കറ്റിൽ മാത്രമായിരുന്നു ശ്രദ്ധയെന്നും, ദൈവാനുഗ്രഹം കൊണ്ടാണ് തോല്‍വികളിൽനിന്നു തിരിച്ചുവരാൻ സാധിച്ചതെന്നും സഞ്ജു പറഞ്ഞു.