England's captain Harry Brook looks on during the 2026 ICC Men's T20 Cricket World Cup semi-final match between India and England at the Wankhede Stadium in Mumbai on March 5, 2026. (Photo by Indranil MUKHERJEE / AFP)

ഫീല്‍ഡിങിലെ പിഴവുകളാണ് ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിന് വിനയായതെന്ന് തുറന്ന് സമ്മതിച്ച് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക്. പോസ്റ്റ് മാച്ച് പ്രസന്‍റേഷനിലാണ് താരത്തിന്‍റെ തുറന്ന് പറച്ചില്‍. വാങ്കഡെയിലെ പിച്ചിനെ കുറിച്ചുള്ള കണക്കുകൂട്ടലുകള്‍ പിഴച്ചുപോയെന്നും ഇന്ത്യയ്ക്ക് മികച്ച ടോട്ടല്‍ കെട്ടിപ്പടുക്കാന്‍ കഴിഞ്ഞുവെന്നും ബ്രൂക്ക് പറയുന്നു. ഒപ്പം സഞ്ജു തന്‍റെ കയ്യില്‍ നിന്ന് വഴുതിപ്പോയതിന് വലിയ വില കൊടുക്കേണ്ടി വന്നുവെന്നും ഇംഗ്ലീഷ് ക്യാപ്റ്റന്‍ സമ്മതിക്കുന്നു.

'സഞ്ജുവിനെ വിട്ട് കളഞ്ഞതിലൂടെ വലിയ പിഴവാണ് ഞാന്‍ വരുത്തിയത്. ഫീല്‍ഡിങില്‍ നിരവധി തെറ്റുകള്‍ സംഭവിച്ചു. ഇന്ത്യയെ  പോലൊരു ടീമിനെതിരെ അത് സംഭവിക്കാനേ പാടില്ലായിരുന്നു. 16 റണ്‍സെടുത്ത് നില്‍ക്കുമ്പോഴാണ് സഞ്ജു ബ്രൂക്കിന്‍റെ പിടിയില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപെട്ടത്. പിന്നീടങ്ങോട്ട് ഇന്ത്യന്‍ സ്കോറും കുതിച്ചു. 

മറുവശത്ത് ജേക്കബ് ബേതലിന്‍റെ അവിസ്മരണീയ പ്രകടനമാണ് പുറത്തെടുത്തത്. ഭയലേശമെന്യേ ബാറ്റ് വീശിയ ആ പ്രകടനം പ്രശംസാര്‍ഹമാണെന്നും ആദ്യ പന്ത് മുതല്‍ ഇന്ത്യന്‍ ബോളര്‍മാരെ താരം ആക്രമിച്ച് കളിച്ചുവെന്നും ബ്രൂക്ക് പറഞ്ഞു.  ടൂര്‍ണമെന്‍റില്‍ മികച്ച പ്രകടനമാണ് ഇംഗ്ലണ്ട് പുറത്തെടുത്തതെന്നും ഹാരി ബ്രൂക്ക് പറഞ്ഞു. 48 പന്തില്‍ നിന്ന് 105 റണ്‍സാണ് ബേതല്‍ നേടിയത്. 20 പന്തില്‍ 35 റണ്‍സെടുത്ത് വില്‍ ജാക്സും തിളങ്ങി. 

ENGLISH SUMMARY:

England Captain Harry Brook took full responsibility for the semi-final loss against India on March 6, 2026, citing his crucial dropped catch of Sanju Samson. Samson, who was on 16 at the time, went on to score a match-winning 89, propelling India to a massive total of 253 at Wankhede Stadium. Brook admitted that giving a world-class batter like Samson a second life was a 'massive mistake' that England couldn't afford. Despite Jacob Bethell's stunning century (105 off 48 balls), England fell short of the target due to India’s clinical bowling performance. Brook praised Bethell’s fearless approach but noted that fielding lapses remained the primary reason for their exit.