ഈ വര്‍ഷത്തെ ഐപിഎല്‍ ടൂര്‍ണമെന്‍റ് വൈകിയേക്കും. അടുത്തമാസം 26ന് തുടങ്ങേണ്ട ഐപിഎല്‍ രണ്ടുദിവസം വൈകുമെന്നാണ് അറിയുന്നത്. അടുത്ത ആഴ്ച ചേരുന്ന ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍, മല്‍സരക്രമത്തില്‍ അന്തിമ തീരുമാനമെടുക്കും.
അസം,ബംഗാള്‍,തമിഴ്നാട് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ തിയതി പ്രഖ്യാപിക്കാത്തതാണ് ഐപിഎല്‍ മല്‍സരക്രമത്തില്‍ മാറ്റം വന്നേക്കുമെന്ന സൂചന നല്‍കുന്നത്. ഗുവാഹത്തി, കൊല്‍ക്കത്ത,ചെന്നൈ എന്നീ നഗരങ്ങള്‍ ഐപിഎല്‍ വേദികളാണ്. രാജസ്ഥാന്‍ റോയല്‍സിന്‍റെ രണ്ടാമത്തെ ഗ്രൗണ്ടാണ് ഗുവാഹത്തി.
ഡിംസബറിലെ താരലേലത്തിന് മുമ്പ് ഐപിഎല്‍ ഭരണസമിതി ഫ്രാഞ്ചൈസികളെ അറിയച്ചത് മാര്‍ച്ച് 26ന് മല്‍സരങ്ങള്‍ തുടങ്ങുമെന്നും മേയ് 31ന് ഫൈനല്‍ നടക്കുമെന്നുമാണ്. നിലവിലെ ചാംപ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് പങ്കെടുക്കുന്ന ഉദ്ഘാടന മല്‍സര വേദിയുടെ കാര്യത്തിലും തീരുമാനമായില്ല. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കിരീട നേട്ടം ആഘോഷിക്കാന്‍ ആരാധകര്‍ ഒത്തുകൂടിയപ്പോള്‍ തിക്കിലും തിരക്കിലും 11 പേര്‍ മരിച്ചതിനാല്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മല്‍സരങ്ങള്‍ നടത്തുന്ന കാര്യത്തില്‍ ആര്‍സിബി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യങ്ങളെല്ലാം അടുത്തയാഴ്ച ചേരുന്ന ഐപിഎല്‍ ഗവേണിങ് കൗണ്‍സിലില്‍ തീരുമാനിക്കും.