t20-world-cup-india-vs-south-africa-toss

ട്വന്റി-20 ലോകകപ്പിലെ നിർണ്ണായകമായ സൂപ്പർ എട്ട് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ഫീൽഡിങ്. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മലയാളി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും സഞ്ജു സാംസൺ ഇന്നും പ്ലേയിങ് ഇലവനിൽ ഇടംപിടിച്ചില്ല.

അഭിഷേക് ശർമ്മയും തിലക് വർമ്മയും ടീമിൽ സ്ഥാനം നിലനിർത്തി. സഞ്ജുവിന് അവസരം നൽകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പുഞ്ചിരിയോടെയായിരുന്നു പ്രതികരിച്ചത്. വിന്നിങ് കോമ്പിനേഷൻ മാറ്റാൻ ഇന്ത്യ തയ്യാറാകാത്തതോടെ ബാറ്റിങ് ടോപ് ഓർഡറിലും ബോളിങ് നിരയിലും മാറ്റങ്ങളൊന്നുമില്ലാതെയാണ് ടീം ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്.

മറുഭാഗത്ത്, ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിൽ കളിച്ച അതേ ടീമിനെ തന്നെ നിലനിർത്തിക്കൊണ്ടാണ് ദക്ഷിണാഫ്രിക്കയും വരുന്നത്. സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ തന്നെ മികച്ച ജയം നേടി സെമി ഫൈനൽ സാധ്യതകൾ ഉറപ്പിക്കാനാണ് ഇരു ടീമുകളുടെയും ശ്രമം. 

ENGLISH SUMMARY:

India will be fielding against South Africa in a crucial Super Eight match of the T20 World Cup after South Africa won the toss and chose to bat. Despite the anticipation from Malayali fans, Sanju Samson was once again not included in the playing XI.