Image Credit: AFP (left), PTI (Right)

ട്വന്‍റി 20 ലോകകപ്പിലെ ഏറ്റവും മനോഹര നിമിഷങ്ങളിലൊന്നാണ് ഇന്നലെ ഓസീസ്–ശ്രീലങ്ക മല്‍സരത്തിനിടെ പിറന്നത്. ഗ്ലെന്‍ മാക്സ്​വെല്ലിനെ തകര്‍പ്പന്‍ ക്യാച്ചിലൂടെ പാത്തും നിസ്സങ്ക പുറത്താക്കിയത് കണ്ട് സ്റ്റേഡിയം ഞെട്ടിത്തരിച്ചു. കളിയുടെ 17–ാം ഓവറില്‍ കമിന്ദു മെന്‍ഡിസ് എറിഞ്ഞ പന്തിലായിരുന്നു അവിശ്വസനീയമായ ആ ക്യാച്ച്. റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച മാക്​സ്​വെല്‍ മുഴുവന്‍ ശക്തിയോടെ പന്ത് അടിച്ചകറ്റി. ബൗണ്ടറിയിലേക്ക് എന്ന് തോന്നിപ്പിച്ച പന്ത് കണ്ണുചിമ്മുന്നതിനിടയില്‍ നിസ്സങ്ക കൈപ്പിടിയിലൊതുക്കി. 

തുടക്കത്തില്‍ കിട്ടിയ സ്ട്രെയ്റ്റ് ക്യാച്ച് പാഴാക്കിയതിന്‍റെ പ്രായശ്ചിത്തം  കൂടിയായി അത്. 'ആ ക്യാച്ച് വിട്ടുകളഞ്ഞതില്‍ എനിക്ക് കടുത്ത നിരാശ തോന്നി. അതിന് പരിഹാരം ചെയ്യണമെന്ന് ഞാന്‍ ഉറപ്പിച്ചു. മാക്സ്​െവല്‍ റിവേഴ്സ് സ്വീപ്പ് കളിക്കുമെന്ന് എനിക്കറിയാമായിരുന്നു. അത് മനസില്‍ കരുതിയാണ് ഞാന്‍ നിന്നതും. വിക്കറ്റെടുക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷ'മെന്നായിരുന്നു നിസ്സങ്കയുടെ  പ്രതികരണം. 

കുശാല്‍ പെരേരയെ തുടക്കത്തില്‍ നഷ്ടപ്പെട്ട ലങ്കന്‍ ടീമിന് ജയം സമ്മാനിച്ചത് നിസ്സങ്കയും കുശാല്‍ മെന്‍ഡിസും ചേര്‍ന്നാണ്. രണ്ടാം വിക്കറ്റില്‍ 97 റണ‍്സ് കൂട്ടിച്ചേര്‍ത്ത ഇരുവരും ലങ്കയ്ക്ക് ശുഭപ്രതീക്ഷ നല്‍കി. ജയിക്കാന്‍ 36 പന്തില്‍ 61 റണ്‍സ് വേണ്ടപ്പോള്‍ മെന്‍ഡിസ് മടങ്ങി. പിന്നെ മറ്റൊരു നിസ്സങ്കയെയാണ് കാണികള്‍ കണ്ടത്. അടുത്ത അഞ്ച് മിനിറ്റില്‍ 11 പന്തില്‍ നിന്ന് 28 റണ്‍സ് നിസ്സങ്ക അടിച്ചുകൂട്ടി. പന്ത് അതിര്‍ത്തി കടക്കുമ്പോള്‍ ഗാലറി ഇളകി മറിഞ്ഞു. നാട്ടുകാരിങ്ങനെ ഉറച്ച പിന്തുണയുമായി ആര്‍ത്ത് വിളിക്കുമ്പോള്‍ എങ്ങനെ കളിക്കാന്‍ കഴിയാതിരിക്കുമെന്നായിരുന്നു നിസ്സങ്ക തുറന്ന് പറഞ്ഞത്.52 പന്തിലാണ് നിസങ്കയുടെ സെഞ്ചറിനേട്ടം. മെന്‍ഡിസ് പുറത്തായതോടെ പവന്‍ രത്നായകയ്ക്കൊപ്പം  (28 നോട്ടൗട്ട്) ആണ് നിസ്സങ്ക ശ്രീലങ്കയെ വിജയത്തിലേക്കും സൂപ്പര്‍ എട്ടിലേക്കും അടിച്ചു കയറ്റിയത്. പ്ലെയര്‍ ഓഫ്ദ് മാച്ചും നിസ്സങ്കയാണ്.

ഈ ലോകകപ്പിലെ ആദ്യ സെഞ്ചറിയാണ് പാത്തും നിസങ്ക സ്വന്തം പേരിലാക്കിയത്. ട്വന്‍റി 20 ക്രിക്കറ്റില്‍ 2500 റണ്‍സെടുക്കുന്ന രണ്ടാമത്തെ താരവും നിസങ്കയാണ്. കുശാല്‍ മെന്‍ഡിസാണ് ഒന്നാമന്‍.

ENGLISH SUMMARY:

Pathum Nissanka emerged as the ultimate hero for Sri Lanka in their T20 World Cup clash against Australia. The opener struck a magnificent century off just 52 balls, marking the first hundred of the 2026 tournament. Beyond his batting brilliance, Nissanka's gravity-defying, one-handed catch to dismiss Glenn Maxwell became the talk of the cricketing world. Recovering from an early dropped chance, his tactical awareness and explosive hitting ensured Sri Lanka chased down the target comfortably. With this innings, he also became the second Sri Lankan to cross 2500 runs in T20Is. Partnering with Kusal Mendis and later Pavan Rathnayake, Nissanka’s Player of the Match performance has officially secured Sri Lanka's spot in the Super 8. Fans at the stadium witnessed a historic night as the Lions roared back into title contention. Stay updated on Sri Lanka's journey in the T20 World Cup

Google Trending topic: australia vs sri lanka