New Delhi: India's Sanju Samson returns to the pavilion after his dismissal by Namibia's Ben Shikongo during an ICC Men's T20 World Cup 2026 cricket match between India and Namibia, at the Arun Jaitley Stadium, in New Delhi, Thursday, Feb. 12, 2026. (PTI Photo/Shahbaz Khan) (PTI02_12_2026_000471B)

New Delhi: India's Sanju Samson returns to the pavilion after his dismissal by Namibia's Ben Shikongo during an ICC Men's T20 World Cup 2026 cricket match between India and Namibia, at the Arun Jaitley Stadium, in New Delhi, Thursday, Feb. 12, 2026. (PTI Photo/Shahbaz Khan) (PTI02_12_2026_000471B)

പാക്കിസ്ഥാനുമായുള്ള പോരാട്ടത്തിന് മണിക്കൂറുകള്‍ ശേഷിക്കെ ഇന്ത്യയ്ക്ക് ആശങ്കയായി സഞ്ജുവിന്‍റെ ഫോം. അഭിഷേക് ആരോഗ്യം വീണ്ടെടുത്ത് മടങ്ങി വരുന്നതാകും ടീമിന് ഗുണം ചെയ്യുകയെന്ന വിലയിരുത്തലുമായി മുന്‍ താരം ആര്‍.അശ്വിന്‍ സഞ്ജുവിന് റണ്‍ദാഹമുണ്ടെങ്കിലും മനസാകെ കലങ്ങി മറിഞ്ഞ അവസ്ഥയിലാണെന്നും അത് ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്നുമാണ് അശ്വിന്‍ തന്‍റെ ആഷ് ടോക്സില്‍ വെളിപ്പെടുത്തുന്നത്. Also Read: ഇന്ത്യ–പാക് മത്സരത്തിന് പുതിയ ഭീഷണി; ഓവറുകള്‍ വെട്ടിച്ചുരുക്കിയേക്കും

അഭിേഷക് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് പുറത്തിരുന്നതോടെയാണ് നമീബിയയ്ക്കെതിരായ മല്‍സരത്തില്‍ സഞ്ജു പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചത്. എട്ടു പന്തില്‍ നിന്ന് 22 റണ്‍സോടെ വെടിക്കെട്ട് ബാറ്റിങിന് തുടക്കമിട്ടെങ്കിലും ഡീപ് മിഡ് വിക്കറ്റില്‍ സിംപിളായി സഞ്ജു പുറത്താകുകയായിരുന്നു. സഞ്ജുവിനെ പിന്തുണച്ച് ഗംഭീര്‍ രംഗത്തെത്തുകയും പ്രശംസിക്കുകയും ചെയ്തുവെങ്കിലും ഗൗരവമായ ശ്രദ്ധ സഞ്ജുവിന്‍റെ കാര്യത്തില്‍ വേണമെന്ന് പറയുകയാണ് അശ്വിന്‍. 'റണ്‍സിന് വേണ്ടി ഉഴലുന്ന ബാറ്ററെ പോലെയാണിപ്പോള്‍ സഞ്ജു. സഞ്ജുവിന്‍റെ മനസ് ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണ്. അഭിഷേകിന്‍റെ അഭാവത്തില്‍ ടീം സഞ്ജുവിന് ഉറച്ച പിന്തുണ നല്‍കി. പക്ഷേ അഭിഷേക് എത്രയും വേഗം മടങ്ങി വരണമെന്ന് തന്നെയാകും ടീമിന്‍റെ പ്രാര്‍ഥന'- അശ്വിന്‍ പറയുന്നു. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് അഭിഷേക് നിര്‍ണായക താരമാണെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

പന്ത് വരുന്നത് പ്രതീക്ഷിക്കാത്തത് പോലെ, നേരെ ഫീല്‍ഡറുടെ കൈയിലേക്ക് തന്നെ അടിച്ചിട്ട് കൊടുക്കുന്നത് പോലെയാണ് സഞ്ജു ബാറ്റ് ചെയ്യുന്നത്. എന്താണ് ചെയ്യേണ്ടതെന്ന് ഒട്ടും തീര്‍ച്ചയില്ലാത്തത് പോലെ. അത്തരമൊരു മാനസികാവസ്ഥ ഏതു കളിക്കാരനെയും ബാധിക്കാം. അതിനെ നേരിടുകയാണ് വേണ്ടത്. വല്ലാതെ ചിന്തിച്ച് കൂട്ടാതെ, ഭയമില്ലാതെ കളിക്കൂവെന്ന് മാത്രമാണ് സഞ്ജുവിനോട് എനിക്ക് പറയാനുള്ളത്'- അശ്വിന്‍ വ്യക്തമാക്കി.

അതേസമയം, പാക്കിസ്ഥാനെതിരായ മല്‍സരത്തിലും ഇന്ത്യ സ്പിന്നിനെ ഭയക്കേണ്ടി വരും. സ്പിന്നിന് മുന്നില്‍ ചാംപ്യന്‍മാര്‍ക്ക് നിലതെറ്റുന്നത് നമീബിയയ്ക്കെതിരായ മല്‍സരത്തില്‍ പ്രകടമായിരുന്നു. 20 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് ഇറാസ്മസ് വീഴ്ത്തിയത്. ഉസ്മാന്‍ താരിഖും അബ്രാര്‍ അഹ്മദും ഷദാബ് ഖാനും ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പോന്നവരാണ്. അതുകൊണ്ട് തന്നെ സ്പിന്നില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് അശ്വിനും മുന്നറിയിപ്പ് നല്‍കുന്നു. സ്പിന്നിനെതിരെ കുറച്ച് കഷ്ടമാണ് നമ്മുടെ കാര്യം. പന്തും കുറച്ച് നില്‍ക്കുന്നുണ്ട്. സ്പിന്‍ എങ്ങനെ നേരിടേണമെന്ന് കൃത്യമായി പഠിച്ചില്ലെങ്കില്‍ ഇന്ത്യ വിയര്‍ക്കുമെന്നും അശ്വിന്‍ മുന്നറിയിപ്പ് നല്‍കുന്നു. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നാളെ വൈകിട്ട് ഏഴുമണിക്കാണ് ഇന്ത്യ–പാക് പോരാട്ടം.

 

ENGLISH SUMMARY:

Ahead of the high-voltage India-Pakistan T20 World Cup clash in Colombo, veteran spinner R. Ashwin has raised serious concerns about Sanju Samson's mental state and batting form. Ashwin noted that Samson appears "confused" and desperate for runs, as seen in his recent dismissal against Namibia. Despite a quick 22 off 8 balls, Samson's soft dismissal has intensified calls for opener Abhishek Sharma's return to the playing XI. Ashwin warned that if India doesn't improve its game against spin, bowlers like Shadab Khan and Abrar Ahmed could pose a threat. The Premadasa Stadium pitch, which assisted Namibia's Erasmus, is expected to favor spinners