New Delhi: Namibia's captain Gerhard Erasmus reacts after losing his wicket during the ICC Men's T20 World Cup 2026 cricket match between Namibia and Netherlands, at Arun Jaitley Stadium, in New Delhi, Tuesday, Feb. 10, 2026. (PTI Photo/Karma Bhutia)(PTI02_10_2026_000044A)

New Delhi: Namibia's captain Gerhard Erasmus reacts after losing his wicket during the ICC Men's T20 World Cup 2026 cricket match between Namibia and Netherlands, at Arun Jaitley Stadium, in New Delhi, Tuesday, Feb. 10, 2026. (PTI Photo/Karma Bhutia)(PTI02_10_2026_000044A)

ട്വന്‍റി 20 ലോകകപ്പ് മല്‍സരങ്ങള്‍ പുരോഗമിക്കുന്നതിനിടെ സംഘാടകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നമീബിയന്‍ ക്യാപ്റ്റന്‍ ജെറാര്‍ഡ് ഇറാസ്മസ്. ഇന്ത്യയ്ക്കെതിരായ മല്‍സരത്തിന് മുന്‍പ് പരിശീലനം നടത്താന്‍ മതിയായ സൗകര്യം തന്‍റെ ടീമിന് ലഭിച്ചില്ലെന്നാണ് ഇറാസ്മസിന്‍റെ പരാതി. വൈകുന്നേരമാണ് കളി നടക്കുന്നതെന്നും സ്റ്റേഡിയത്തില്‍ ലൈറ്റില്‍ പരിശീലനം നടത്താന്‍ അവസരം നല്‍കുന്നതിന് പകരം പകലാണ് സമയം അനുവദിച്ചതെന്നുമാണ് വാദം. എന്നാല്‍ ഇന്ത്യയ്ക്ക് രണ്ട് നൈറ്റ് സെഷന്‍ ലഭിച്ചുവെന്നും താരം ചൂണ്ടിക്കാട്ടി. ചാംപ്യന്‍മാരെ നേരിടുമ്പോള്‍ മതിയായ പരിശീലനത്തിന്‍റെ അഭാവം വിനയാകുമെന്നാണ് ഇറാസ്മസ് ആശങ്കപ്പെടുന്നത്.

'നൈറ്റ് സെഷന്‍ ഞങ്ങള്‍ക്ക് മാത്രം കിട്ടിയില്ല. കാരണമെന്താണെന്ന് എനിക്കറിയില്ല. ഇന്ത്യയ്ക്ക് രണ്ട് വട്ടമാണ് അവസരം ലഭിച്ചത്. കാനഡ ടീമും കഴിഞ്ഞ ദിവസം രാത്രിയില്‍ പരിശീലിക്കുന്നത് കണ്ടു. എന്നാലും ഞങ്ങളുടേതായ സ്റ്റൈലില്‍ ഞങ്ങള്‍ പോരാടും. ഇതില്‍ തളരില്ല' എന്നായിരുന്നു ഇറാസ്മസ് തുറന്നടിച്ചത്. ആരെയും പേരെടുത്ത് പറഞ്ഞ് ഇറാസ്മസ് കുറ്റപ്പെടുത്തിയില്ലെന്നതും ശ്രദ്ധേയമാണ്. 

നമീബിയയില്‍ തങ്ങള്‍ക്ക് മതിയായ സൗകര്യങ്ങളില്ലെന്നും അതുകൊണ്ട് തന്നെ ഡേ–നൈറ്റ് ഫിക്സചറുകള്‍ വരുമ്പോള്‍ കളിക്കാര്‍ പതറുന്നത് സ്വാഭാവികമാണെന്നും താരം തുറന്ന് പറയുന്നു. ഫ്ലഡ്​ലൈറ്റുകള്‍ക്ക് കീഴില്‍ കളിക്കാനുള്ള സൗകര്യം ആകെ ലഭിക്കുന്നത് വിദേശത്തെത്തുമ്പോള്‍ മാത്രമാണെന്നും ക്യാപ്റ്റന്‍ വെളിപ്പെടുത്തി. അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികള്‍ക്ക് നടുവില്‍ നിന്നാണ് വരുന്നതെങ്കിലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ലക്ഷ്യമെന്നും ഇറാസ്മസ് കൂട്ടിച്ചേര്‍ത്തു.ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ നെതര്‍ലന്‍ഡ്സിനോട് നമീബിയ പരാജയപ്പെട്ടിരുന്നു. വൈകിട്ട് ഏഴിന് ഡല്‍ഹിയിലെ അരുണ്‍ ജയറ്റ്​ലി സ്റ്റേഡിയത്തിലാണ് ഇന്ത്യ–നമീബിയ മല്‍സരം.

ENGLISH SUMMARY:

Namibia captain Gerhard Erasmus has expressed strong dissatisfaction with the T20 World Cup organizers, alleging unequal treatment ahead of their clash against India. Erasmus pointed out that while Team India was granted two night-time practice sessions under floodlights, Namibia was only allowed daytime sessions. This, he argues, puts smaller teams at a disadvantage as they rarely get to play under lights in their home country. Despite the lack of proper preparation time at the match venue, Erasmus stated that his team would put up a tough fight against the champions. Namibia lost their opening game to the Netherlands and is looking for a comeback. The controversy highlights the ongoing debate over the treatment of associate nations in global ICC events