Pakistan's Salman Ali Agha, second right, and teammates walk off the field on the end of the first T20 cricket match between Pakistan and Australia, in Lahore, Pakistan, Thursday, Jan. 29, 2026. (AP Photo/K.M. Chaudary)

Pakistan's Salman Ali Agha, second right, and teammates walk off the field on the end of the first T20 cricket match between Pakistan and Australia, in Lahore, Pakistan, Thursday, Jan. 29, 2026. (AP Photo/K.M. Chaudary)

ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യയുമായി കളിക്കാമെന്നും പക്ഷേ പകരമായി മൂന്ന് ആവശ്യങ്ങള്‍ സാധിച്ച് തരണമെന്നും ഐസിസിക്ക് മുന്നില്‍ നിബന്ധന വച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. 15ന് നിശ്ചയിച്ചിരിക്കുന്ന മല്‍സരത്തിലെ പങ്കാളിത്തത്തെ കുറിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ഐസിസി രണ്ടംഗ സംഘത്തെ ഞായറാഴ്ച ലഹോറിലേക്ക് അയച്ചിരുന്നു. ഐസിസി ഡപ്യൂട്ടി ചെയര്‍മാന്‍ ഇമ്രാന്‍ ഖ്വാജ, ഐസിസി അസോസിയേറ്റ് അംഗങ്ങളുടെ പ്രതിനിധിയായി മുബഷീര്‍ ഉസ്മാനി എന്നിവരാണ് മുഹ്സിന്‍ നഖ്വിയെ കണ്ടത്. ഈ കൂടിക്കാഴ്ചയിലാണ് ബഹിഷ്കരണം ഉപേക്ഷിക്കണമെങ്കില്‍ മൂന്ന് ഉപാധികള്‍ അംഗീകരിക്കണമെന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടതെന്ന് ടെലികോം ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നു. Also Read: നാടകം നിര്‍ത്തി പാക്കിസ്ഥാന്‍; ഇന്ത്യയ്​ക്കെതിരെ കളിക്കും!

പാക്കിസ്ഥാന് ഐസിസി നല്‍കുന്ന വാര്‍ഷിക വിഹിതം വര്‍ധിപ്പിക്കം, ഇന്ത്യ–പാക് ഉഭയകക്ഷി ബന്ധം  പുനഃസ്ഥാപിക്കാന്‍ നീക്കുപോക്കുണ്ടാക്കണം, ഹസ്തദാനം ചെയ്യണം എന്നിവയാണ് പാക്കിസ്ഥാന്‍റെ ആവശ്യങ്ങള്‍. ക്രിക്കറ്റിന്‍റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പരമ്പരാഗത അഭിവാദ്യം ആവശ്യമാണെന്നും ഹസ്തദാനം ഒഴിവാക്കുന്നത് ശരിയല്ലെന്നും നഖ്വി നിലപാടെടുത്തെന്നാണ് റിപ്പോര്‍ട്ട്. 

പാക്കിസ്ഥാന് പുറമെ ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ അമിനുള്‍ ഇസ്​ലാമും ഐസിസിക്ക് മുന്നില്‍ ആവശ്യങ്ങള്‍ നിരത്തിയിട്ടുണ്ട്. ലോകകപ്പ് പോലെയൊരു മേജര്‍ ഇവന്‍റില്‍ നിന്ന് പുറത്തിരുത്തിയതിന് നഷ്ടപരിഹാരം, 2028ലെ അണ്ടര്‍ 19 ലോകകപ്പ് വേദി എന്നിവയാണ് ബിസിബിയുടെ ആവശ്യങ്ങള്‍. രണ്ട് ബോര്‍ഡുകളുടെയും ആവശ്യങ്ങള്‍ കേട്ട ഐസിസി പ്രതിനിധികള്‍ ഇക്കാര്യം ഐസിസി ബോര്‍ഡില്‍ അവതരിപ്പിക്കാമെന്ന് അറിയിച്ചു. 

കൊളംബോയില്‍ ഇന്ത്യയ്ക്കെതിരെ കളിക്കാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സന്നദ്ധത അറിയിച്ചുവെങ്കിലും പാക് പ്രധാനമന്ത്രി കടുംപിടുത്തം തുടര്‍ന്നാല്‍ വീണ്ടും പ്രതിസന്ധി ഉണ്ടായേക്കുമെന്നും സൂചനകളുണ്ട്. ഇന്ന് ഷഹബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തുമെന്നും അതിന് പിന്നാലെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് നഖ്വിയുടെ പ്രതികരണം. 

ഇന്ത്യയ്ക്കെതിരെ കളിക്കില്ലെന്ന തീരുമാനം പുനഃപരിശോധിക്കണമെന്നമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. എക്കാലത്തും ശ്രീലങ്ക നല്ല സുഹൃത്തായി കൂടെയുണ്ടായിരുന്നിട്ടുണ്ടെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ശ്രീലങ്കയ്ക്കൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും 15ലെ മല്‍സരം മുടക്കരുതെന്നുമായിരുന്നു ശ്രീലങ്കയുടെ അഭ്യര്‍ഥന. ബഹിഷ്കരണ നീക്കവുമായി മുന്നോട്ട് പോയാല്‍ വന്‍ തുക പിഴയീടാക്കുന്നതിന് പുറമെ പിസിബിയുടെ അംഗത്വം റദ്ദാക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്നും ഐസിസി പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. 

ENGLISH SUMMARY:

The Pakistan Cricket Board (PCB) has presented three key demands to the ICC in exchange for participating in the 2026 T20 World Cup match against India. During a high-level meeting in Lahore with ICC Deputy Chairman Imran Khwaja, PCB Chief Mohsin Naqvi demanded an increase in Pakistan's annual ICC revenue share and efforts to resume India-Pakistan bilateral series. Additionally, the PCB insisted on maintaining the tradition of pre-match handshakes, which had been a point of contention. Meanwhile, the Bangladesh Cricket Board (BCB) has also sought compensation and hosting rights for the 2028 U-19 World Cup. While the ICC warned of potential membership suspension for boycotting, Sri Lanka Cricket has urged Pakistan to cooperate for the success of the tournament in Colombo.