Pakistan's Shaheen Shah Afridi (C) and Faheem Ashraf (L) are congratulated by Netherlands' Aryan Dutt for their team's win at the end of the 2026 ICC Men's T20 Cricket World Cup group stage match between Pakistan and Netherlands at the Sinhalese Sports Club (SSC) Ground in Colombo on February 7, 2026. (Photo by Ishara S. KODIKARA / AFP)
ട്വന്‍റി 20 ലോകകപ്പിലെ ആദ്യദിനം തന്നെ നാടകീയതകളുടേതായിരുന്നു. വമ്പന്‍മാരെ കുഞ്ഞന്‍ ടീമുകള്‍ ഒന്ന് വിറപ്പിച്ച ദിനം. നെതര്‍ലന്‍ഡ്സിനെതിരെ നന്നായി വിയര്‍ത്ത പാക്കിസ്ഥാന്‍ അവസാന ഓവറിലാണ് ജയം സ്വന്തമാക്കിയത്. റൊമാരിയോ ഷെപ്പേഡിന്‍റെ ഹാട്രിക്കാണ് സ്കോട്‍ലന്‍ഡിനെതിരെ വിന്‍ഡീസിനെ തുണച്ചത്.
ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്സ് ഉയര്‍ത്തിയ 148 റണ്‍സിന്‍റെ വിജയലക്ഷ്യം അനായാസം മറികടക്കുമെന്ന് കരുതിയ പാക് ടീമിന് തെറ്റി. ആദ്യനാലുപേര്‍ രണ്ടക്കം കണ്ടെങ്കിലും മധ്യനിര തകര്‍ന്നുവീണു. അട്ടമറി മണത്ത പാക്കിസ്ഥാനെ രക്ഷിച്ചത് 29 റണ്‍സെടുത്ത ഫഹീം അഷ്റഫ്. ഒടുവില്‍ മൂന്ന് പന്ത് ശേഷിക്കേ പാക്കിസ്ഥാന് ജയം.
രണ്ടാം മല്‍സരത്തില്‍ സ്കോട്‍ലന്‍ഡിനെതിരെ വെസ്റ്റിൻഡീസിന് 35 റണ്‍സ് ജയം. റൊമാരിയോ ഷെപ്പേഡിന്‍റെ ഹാട്രിക് മികവിലാണ് വിന്‍ഡീസ് സ്കോട്ടിഷ് മധ്യനിരയെ തകര്‍ത്തത്. പതിനേഴാം ഓവറിലായിരുന്നു ഷെപ്പേഡ് വിന്‍ഡീസിന് വിജയവഴി തെളിച്ചത്.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 5 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്കോട്‍ലന്‍ഡ് ഇന്നിങ്സ് 147 റണ്‍സില്‍ അവസാനിച്ചു. ഈ ലോകകപ്പിലെ ആദ്യ അര്‍ധസെഞ്ചുറി നേടിയ ഷിമ്രോൺ ഹെറ്റ്മെയർ 64 റണ്‍സെടുത്ത് പുറത്തായി.