Image credit:x/dearlymaiden

Image credit:x/dearlymaiden

വിദേശവനിതയെ കാറില്‍ നിന്ന് വലിച്ചിറക്കി മക്കളുടെ മുന്നിലിട്ട് ക്രൂരമായി ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ പ്രതികളായ രണ്ട് പാക് പൗരന്‍മാര്‍ക്കും വധശിക്ഷ. 2020 സെപ്റ്റംബര്‍ ഒന്‍പതിനായിരുന്നു  സിയാല്‍കോട്ട്– ലഹോര്‍ പാതയില്‍ വച്ച് യുവതി ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടത്. വിനോദയാത്രയ്ക്കായി പാക്കിസ്ഥാനിലെത്തിയതായിരുന്നു യുവതിയും മൂന്ന് മക്കളുമടങ്ങിയ കുടുംബം.

ഇന്ധനം തീര്‍ന്നുപോയതിനെ തുടര്‍ന്ന് രാത്രിയില്‍ ഇവര്‍ വഴിയരികില്‍ കാര്‍ നിര്‍ത്തിയിട്ടു. കാര്‍ ലോക്ക് ചെയ്തായിരുന്നു ഇവര്‍ ഇരുന്നത്. എന്നാല്‍ വാഹനത്തിന്‍റെ ഗ്ലാസ് തകര്‍ന്ന് അതിക്രമിച്ച് കയറിയ യുവാക്കള്‍ യുവതിയെ വലിച്ച് പുറത്തിടുകയും തോക്കിന്‍മുനയില്‍ നിര്‍ത്തി പീഡിപ്പിക്കുകയുമായിരുന്നു. ബലാല്‍സംഗം ചെയ്തതിന് പുറമെ ഇവരുടെ ബാഗിലുണ്ടായിരുന്ന പണവും ആഭരണങ്ങളും ബാങ്ക് കാര്‍ഡുകളും കവര്‍ന്ന് അക്രമികള്‍ സ്ഥലംവിട്ടു. 

മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അന്ന് അക്രമികള്‍ കുടുങ്ങിയത്. ഡിഎന്‍എ ഫലവും നിര്‍ണായകമായി. രണ്ട് പ്രതികളെയും യുവതി തിരിച്ചറിയുകയും ചെയ്തു. ഒടുവില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കും കോടതി വധശിക്ഷയും മരണം വരെ തടവും വിധിച്ചു. ഇതിനെ ചോദ്യം ചെയ്ത് ഇവര്‍ നല്‍കിയ അപ്പീല്‍ കോടതി തള്ളുകയും ശിക്ഷ ശരിവയ്ക്കുകയുമായിരുന്നു. 

ENGLISH SUMMARY:

A Pakistani appellate court has officially upheld the death penalty awarded to two men convicted in the brutal gang-rape of a French national. The horrific incident occurred on September 9, 2020, along the Sialkot-Lahore highway while the woman was traveling with her three children. The attackers shattered the windows of her stranded vehicle, dragged her out at gunpoint, and assaulted her dynamically before robbing her cash and corporate bank cards. Investigators successfully tracked down the perpetrators utilizing mobile tower data analytics and definitive forensic DNA cross-matching procedures. With the court firmly dismissing the convicts' legal appeals, the strategic execution orders have been finalized to deliver long-awaited structural justice for the international victim.