Pakistan's Shaheen Shah Afridi (C) and Faheem Ashraf (L) are congratulated by  Netherlands' Aryan Dutt for their team's win at the end of the 2026 ICC Men's T20 Cricket World Cup group stage match between Pakistan and Netherlands at the Sinhalese Sports Club (SSC) Ground in Colombo on February 7, 2026. (Photo by Ishara S. KODIKARA / AFP)

Image Credit:AFP

സൂര്യകുമാര്‍ യാദവ് ഇല്ലായിരുന്നെങ്കിലോ....ഇന്നലത്തെ ഇന്ത്യ–യുഎസ്എ മല്‍സരം കണ്ട ഇന്ത്യന്‍ ആരാധകര്‍ക്കെല്ലാം ഇതുമാത്രമാണ് പറയാനുണ്ടായിരുന്നത്. കൊട്ടിഘോഷിക്കപ്പെട്ട ബാറ്റിങ് പട ദുര്‍ബലരായ യുഎസ്എയ്ക്ക് മുന്നില്‍ തകര്‍ന്നത് ആരാധകരേയും മുന്‍താരങ്ങളേയും ഞെട്ടിച്ചു. ഇതേ നിലയില്‍ അടുത്തമല്‍സരങ്ങളെ സമീപിക്കരുതെന്നാണ് ആരാധകരുടെ അഭ്യര്‍ഥന.

രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ അഭിഷേക് ശര്‍മയുടെ ഗോള്‍ഡന്‍ ഡക്ക്. ഇതായിരുന്നു വരാനിരിക്കുന്ന തകര്‍ച്ചയുടെ ആദ്യപടി. സന്നാഹമല്‍സരങ്ങളിലടക്കം ഫോമിലായിരുന്ന ഇഷാന്‍ കിഷന്‍ പിടിച്ചുനില്‍ക്കാതെ 20ല്‍ പടിയിറങ്ങി. ശിവം ദുബെ ആദ്യബോളില്‍ പുറത്ത്. 46ന് നാല്, എഴുപത്തിരണ്ടിന് അഞ്ച്, എഴുപത്തേഴിന് ആറ്... തിലക് വര്‍മയും റിങ്കു സിങ്ങും ഹര്‍ദിക് പാണ്ഡ്യയും പിടിച്ചുനില്‍ക്കാതെ മടങ്ങിയതോടെ ഇന്ത്യ നാണക്കേട് ഭയന്നു. പിന്നീട് കണ്ടത് ക്യാപ്റ്റന്‍റെ തോളില്‍ കരകയറ്റം. 36 പന്തില്‍ അര്‍ധസെഞ്ചറി. ഇരുപത്തഞ്ചാം അര്‍ധസെഞ്ചറി.

ഒരു വശത്ത് വിക്കറ്റ് കൊഴിയുമ്പോഴും തലങ്ങും വിലങ്ങും റണ്‍സ് കണ്ടെത്തി സൂര്യകുമാര്‍ ഇന്ത്യയെ മാന്യമായ സ്കോറിലെത്തിച്ചു. 49 പന്ത് നേരിട്ട സൂര്യകുമാര്‍ നാല് സിക്സും പത്തുഫോറുമായി 84 റണ്‍സെടുത്തു. വിക്കറ്റിന്‍റെ സ്വഭാവം മനസിലാക്കിയായിരുന്നു ക്യാപ്റ്റന്‍റെ ബാറ്റിങ്. നേത്രാവല്‍ക്കര്‍ എറി‍ഞ്ഞ അവസാന ഓവറില്‍ സൂര്യ 21 റണ്‍സെടുത്തു.  ട്വന്റി20 ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ രണ്ടാമത്തെ ഉയര്‍‌ന്ന സ്കോര്‍ കണ്ടെത്തിയ സൂര്യകുമാര്‍, ക്യാപ്റ്റനെന്ന നിലയില്‍ 1000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ താരവുമായി. കളി ജയിച്ചെങ്കിലും ബാറ്റിങ്ങിലെ തകര്‍ച്ചയ്ക്കെതിരെ മുന്‍താരങ്ങളടക്കം രംഗത്തെത്തിയിട്ടുണ്ട്. 

ENGLISH SUMMARY:

In a nerve-wracking T20 World Cup 2026 encounter, India narrowly avoided a historic upset against the USA, thanks to a masterclass from Captain Suryakumar Yadav. Chasing a modest total, the Indian batting lineup collapsed to 77/6, with stars like Abhishek Sharma, Ishan Kishan, and Hardik Pandya falling cheaply. However, Suryakumar Yadav stood firm, scoring a brilliant 84 off 49 balls, including 4 sixes and 10 fours. This innings marked his 25th T20I half-century and the second-highest score by an Indian captain in T20 World Cup history. During this knock, SKY also became the third Indian captain to cross the 1000-run mark in T20Is. Despite the win, former cricketers have raised concerns over the middle-order failure