sanju-t20

ട്വന്റി20 ലോകകപ്പിൽ ടോസ് നേടിയ യുഎസ്എ ക്യാപ്റ്റൻ മോനാങ്ക് പട്ടേൽ ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു.  സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചില്ല. ഇഷാൻ കിഷനാണ് ഓപ്പണർ. പേസർ ജസ്പ്രീത് ബുമ്രയ്ക്കു പനിയെ തുടർന്ന വിശ്രമം അനുവദിച്ചതിനാൽ കഴിഞ്ഞദിവസം ടീമിനൊപ്പം ചേർന്ന മുഹമ്മദ് സിറാജ് പ്ലേയിങ് ഇലവൻ സ്ഥാനം പിടിച്ചു. സ്പിന്നർ കുൽദീപ് യാദവ്, പരുക്കിന്റെ പിടിയിലായ വാഷിങ്ടൻ സുന്ദർ എന്നിവരും കളിക്കുന്നില്ല. സൂര്യകുമാർ യാദവിന് പുറമേ തിലക് വർമ്മ,  ഹാർദിക് പാണ്ഡ്യ, ശിവം ഡൂബെ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി,അർഷദീപ് സിംഗ്,  മുഹമ്മദ് സിറാജ് എന്നിവര്‍ ടീമില്‍ ഇടംപിടിച്ചു.  ആറു ബാറ്റർമാരായും രണ്ടു ഓൾറൗണ്ടർമാരായും മൂന്നു ബോളർമാരായുമാണ് യുഎസ്എ ടീം ഇറങ്ങുന്നത്.

ENGLISH SUMMARY:

T20 World Cup India Playing XI saw Sanju Samson excluded from the lineup, with Ishan Kishan opening. This decision has sparked significant discussion among cricket fans following the toss in the T20 World Cup match.