virat-kohli

വഡോദര ഏകദിനത്തില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് നാലു വിക്കറ്റ് ജയം. കിവീസ് ഉയര്‍ത്തിയ 301 റണ്‍സ് വിജയ ലക്ഷം ഒരോവര്‍ ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. മികച്ച തുടക്കം നല്‍കിയ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് മധ്യനിരയില്‍ ലഭിച്ച പിന്തുണയാണ് വിജയത്തിന്‍റെ ശക്തി. വിരാട് 97 റണ്‍സും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 56 റണ്‍സും ശ്രേയസ് അയ്യര്‍ 49 റണ്‍സുമെടുത്തു. 

ടീം സ്കോര്‍ 39 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് 26 റണ്‍സെടുത്ത രോഹിത് ശര്‍മയെ ഇന്ത്യയ്ക്ക് നഷ്ടമാകുന്നത്. മൂന്നാം വിക്കറ്റില്‍ ശുഭ്മാന്‍ ഗില്ലും വിരാട് കോലിയും ചേര്‍ന്ന് 118 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. 56 റണ്‍സെടുത്ത ഗില്ലാണ് പുറത്തായത്. പിന്നീട് വന്ന ശ്രേയസ് അയ്യരുമായി 77 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് കോലി ഉണ്ടാക്കിയത്. 93 റണ്‍സെടുത്ത കോലിയെ ജാമിസന്‍ പുറത്താക്കി. 

പിന്നീട് ഇന്ത്യന്‍ നിരയില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ സാധിച്ചില്ല. ശ്രേയസ് അയ്യര്‍ 49 റണ്‍സിലും ജഡേജ നാല് റണ്‍സിനും പുറത്തായി. ഹര്‍ഷിദ് റാണ 29 റണ്‍സെടുത്തു. ഏഴാം വിക്കറ്റില്‍ കെ.എല്‍ രാഹുലും വാഷിങ്ടണ്‍ സുന്ദരും ചേര്‍ന്നാണ് ഇന്ത്യയെ വിജയതീരത്ത് എത്തിച്ചത്. കെ.എല്‍ രാഹുല്‍ 29 റണ്‍സും വാഷിങ്ടണ്‍ സുന്ദര്‍ ഏഴു റണ്‍സും നേടി. ന്യൂസീലന്‍ഡിനായി കൈല്‍ ജാമിസണ്‍ നാലു വിക്കറ്റും ആദിത്യ അശോക്, ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റും വീഴത്തി. 

കിവീസ് എട്ടുവിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെടുത്തു. ഡിവന്‍ കോണ്‍വെ– ഹെന്‍‍റി നിക്കോള്‍സ് ഒപ്പണിങ് സഖ്യം 117 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കോണ്‍വെ 56 റണ്‍സും നിക്കോള്‍സ് 62 റണ്‍സും നേടി.  200 റണ്‍സ് പിന്നിടും മുമ്പ് കിവീസിന് അഞ്ചുവിക്കറ്റ് നഷ്ടമായിരുന്നു. 71 പന്തില്‍ 81 റണ്‍സെടുത്ത് ഡാരില്‍ മിച്ചലാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കുല്‍ദീപ് യാദവ് ഒരു വിക്കറ്റ് നേടി.

ENGLISH SUMMARY:

India won the Vadodara ODI against New Zealand. This victory was achieved with four wickets to spare, chasing down a target of 301 runs.