വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന് നാളെ തുടക്കം. ട്വന്റി 20 ലോകകപ്പിന്റെ വര്‍ഷമായതിനാല്‍ ടീമില്‍ ഇടംപിടിക്കുന്നതില്‍ പ്രീമിയര്‍ ലീഗിലെ പ്രകടനം നിര്‍ണായകമാകും. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഉള്‍പ്പടെ അഞ്ച് ടീമുകളാണ് ലീഗില്‍ മല്‍സരിക്കുന്നത്.
വനിതാ പ്രീമിയര്‍ ലീഗിന് ഇത് നാലാം എഡിഷന്‍. പുതിയ ക്യാപ്റ്റന് കീഴിലാണ് ഡല്‍ഹി ക്യാപിറ്റല്‍സും യുപി വോറിയേഴ്സും ഇറങ്ങുന്നത്. ഇന്ത്യയുടെ ഏകദിന ലോകകപ്പ് ഹീറോ ജെമീമ റോഡ്രിഗ്സാണ് ഡല്‍ഹിയെ നയിക്കുന്നത്. ജമീമയെ തേടി ക്യാപ്റ്റന്‍ സ്ഥാനം എത്തുന്നതും ആദ്യം. മൂന്നുവട്ടവും ഫൈനലിലേക്ക് നയിച്ച മെഗ് ലാനിങ് ടീം വിട്ടതോടെയാണ് ജമീമ ഡല്‍ഹിയെ നയിക്കാനെത്തുന്നത്. ലാനിങ്ങാകട്ടെ യു പി വോറിയേഴ്സിന്റെ ക്യാപ്റ്റനായി. ആഷ് ഗാര്‍ഡ്നര്‍ ഗുജറാത്ത് ജയ്ന്റ്സിനെയും ഹര്‍മന്‍പ്രീത് കൗര്‍ മുംൈബ ഇന്ത്യന്‍സിനെയും സ്മൃതി മന്ഥന ബെംഗളൂരുവിനെയും നയിക്കും. നവി മുംൈബ വഡോദര എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളിലാണ് മല്‍സരങ്ങള്‍. ഡബിള്‍ റൗണ്ട് റോബിന്‍ ലീഗില്‍ എല്ലാടീമുകളും രണ്ടുവട്ടം നേര്‍ക്കുനേരെത്തും. ഒന്നാം സ്ഥാനക്കാര്‍ ഫൈനലിലേക്ക്. രണ്ടും മൂന്നു സ്ഥാനക്കാര്‍ എലിമിനേറ്ററില്‍ ഏറ്റുമുട്ടും. ജയിക്കുന്നവര്‍ ഫൈനലിലേക്ക് ഫെബ്രുവരി അഞ്ചിനാണ് കലാശപ്പോരാട്ടം