ദക്ഷിണാഫ്രിക്കയ്ക്കെതിരായ അണ്ടര്‍ 19 ഏകദിനപരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാം ഏകദിനത്തില്‍ വൈഭവ് സൂര്യവംശിയുടെയും മലയാളി താരം ആരോണ്‍ ജോര്‍ജിന്റെയും ശതകങ്ങള്‍ ഇന്ത്യയ്ക്ക് വമ്പന്‍ ജയം ഒരുക്കി. 233 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്.
ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്കായി നായകന്‍ വൈഭവ് സൂര്യവംശി സിക്സര്‍ പെരുമഴ തീര്‍ത്തു. 74 പന്തില്‍ 10സിക്സറും ഒന്‍പതുഫോറും ഉള്‍പ്പെടെ 127റണ്‍സ് നേടി. വൈഭവിന്റെ മൂന്നാം സെഞ്ചുറിയായിരുന്നു ഇത്. മറുവശത്ത് മലയാളിതാരം ആരോണ്‍ ജോര്‍ജ് ഉറച്ച പിന്തുണനല്‍കി. 106 പന്തിൽ 118 റൺസെടുത്ത ആരോണ്‍ ജോര്‍ജും മിന്നുംപ്രകടനം കാഴ്ചവച്ചു. ഓപ്പണിങ് വിക്കറ്റിൽ 227 റൺസ് കൂട്ടിച്ചേർത്ത ഇരുവരും ഇന്ത്യയ്ക്ക് കൂറ്റൻ സ്കോറിന് അടിത്തറയിട്ടു. ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 393 റൺസ് പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക 35 ഓവറിൽ 160 റൺസിന് പുറത്തായി. 40റണ്‍സെടുത്ത ഡാനില്‍ ബോസ്മാനും 41 റണ്‍സെടുത്ത പോള്‍ ജെയിംസും പൊരുതിയെങ്കിലും ഇന്ത്യ ഉയര്‍ത്തിയ സ്കോറിന് അടുത്തെത്താന്‍ പോലുമായില്ല. ഇന്ത്യയ്ക്കായി കിഷൻ സിങ്ങിന് 4 വിക്കറ്റ് വീഴ്ത്തി.