Ranchi: India's Virat Kohli, left, celebrates his half century with Rohit Sharma during the first ODI cricket match of a series between India and South Africa, at JSCA International Stadium Complex, in Ranchi, Jharkhand, Sunday, Nov. 30, 2025. (PTI Photo/Kamal Kishore) (PTI11_30_2025_000241B)

Ranchi: India's Virat Kohli, left, celebrates his half century with Rohit Sharma during the first ODI cricket match of a series between India and South Africa, at JSCA International Stadium Complex, in Ranchi, Jharkhand, Sunday, Nov. 30, 2025. (PTI Photo/Kamal Kishore) (PTI11_30_2025_000241B)

വിജയ് ഹസാരെ ട്രോഫിയിലെ നാലാം റൗണ്ട് മത്സരങ്ങളില്‍ സൂപ്പര്‍താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും കളിക്കില്ല. ജയ്പുരില്‍ നടക്കുന്ന ഇന്നത്തെ മത്സരത്തില്‍ മുംബൈ ഗോവയെയും അലൂരിലെ മത്സരത്തില്‍ ഡല്‍ഹി ഒഡീഷയെയുമാണ് നേരിടുക. ടൂര്‍ണമെന്‍റിന്‍റെ ആദ്യ രണ്ട് റൗണ്ടുകളില്‍ ഇരുവരും കളിക്കുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. കഴിഞ്ഞ മത്സരത്തില്‍ പങ്കെടുത്തതുമില്ല. അതേസമയം ജനുവരി ആറിന് റെയില്‍വേസിനെതിരെയുള്ള മത്സരത്തില്‍ കൂടി കോലി കളിച്ചേക്കുമെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. ഡിഡിസിഎ പ്രസിഡന്‍റ് രോഹന്‍ ജയറ്റ്ലിയാണ് കോലി ജനുവരി ആറിന് കളിച്ചേക്കുമെന്ന വിവരം പിടിഐയോട് പങ്കുവച്ചത്.  അടുത്ത മത്സരത്തിനും താന്‍ റെഡിയാണെന്ന് കോലിയാണ് അറിയിച്ചതെന്നും രോഹന്‍ ജയറ്റ്ലി കൂട്ടിച്ചേര്‍ത്തു. ജനുവരി 11ന് ന്യൂസീലന്‍ഡിനെതിരായ പരമ്പരയ്ക്ക് തുടക്കമാകുമെന്നതിനാല്‍ അതിനുള്ള തയാറെടുപ്പിനായാണ് ഇരുവരും ടൂര്‍ണമെന്‍റിലെ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. 

വിജയ് ഹസാരെ ട്രോഫിയിലെ രണ്ട് മത്സരങ്ങളിലെങ്കിലും നിര്‍ബന്ധമായും കളിച്ചിരിക്കണമെന്നായിരുന്നു താരങ്ങള്‍ക്ക് ബിസിസിഐ നല്‍കിയ നിര്‍ദേശം. ആദ്യ രണ്ട് മത്സരങ്ങളില്‍ ഡല്‍ഹിക്കായി 131,77 റണ്‍സുകളാണ് കോലി നേടിയത്. മികച്ച ഫോം തുടര്‍ന്ന താരം ലിസ്റ്റ് എ ക്രിക്കറ്റില്‍ 16,000 റണ്‍സ് തികച്ചു. 330 ഇന്നിങ്സുകളില്‍ നിന്നാണ് കോലിയുടെ നേട്ടം. ഇതോടെ സച്ചിന്‍റെ റെക്കോര്‍ഡാണ് താരം മറികടന്നത്. 391 ഇന്നിങ്സുകളില്‍ നിന്നായിരുന്നു സച്ചിന്‍ 16,000 റണ്‍സ് തികച്ചത്. രോഹിത്താവട്ടെ ആദ്യ മല്‍സരത്തില്‍ തകര്‍ത്തടിച്ചുവെങ്കിലും രണ്ടാം മത്സരത്തില്‍ പൂജ്യത്തിന് പുറത്തായി.

ന്യൂസീലന്‍ഡിനെതിരായ മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ടീം ജനുവരി എട്ടോടെ വഡോദരയില്‍ എത്തുമെന്നാണ് കരുതുന്നത്. എന്നാല്‍ കോലി ഒരു ദിവസം നേരത്തെ എത്തി പരിശീലനം ആരംഭിക്കുമെന്നാണ് സൂചന. ജനുവരി 11നാണ് മത്സരങ്ങള്‍ക്ക് തുടക്കമാകുക. ന്യൂസീലന്‍ഡിനെതിരെ ഹാര്‍ദിക് പാണ്ഡ്യയ്ക്കും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. അതേസമയം ഫെബ്രുവരി 7ന് ആരംഭിക്കുന്ന ട്വന്‍റി20 ലോകകപ്പില്‍ ഇരുവരും കളിക്കും.

ENGLISH SUMMARY:

Virat Kohli and Rohit Sharma will miss the 4th round of the Vijay Hazare Trophy to prepare for the upcoming New Zealand ODI series starting January 11. Kohli recently broke Sachin Tendulkar’s record by becoming the fastest to reach 16,000 List A runs.