ആറു മത്സരങ്ങളുടെ ഇടവേളയ്ക്കു ശേഷം ബെഞ്ചിൽനിന്നു കളത്തിലേക്കു മടങ്ങിയെത്തിയ സഞ്ജു സാംസൺ തുടങ്ങിയവച്ചത് തിലക് വർമയും ഹാർദിക് പാണ്ഡ്യയും ഏറ്റെടുത്തതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 231 റൺസെടുത്തു.
അർധസെഞ്ചറി നേടിയ തിലക് വർമ (42 പന്തിൽ 73), ഹാർദിക് പാണ്ഡ്യ (25 പന്തിൽ 63), ഓപ്പണർമാരായ സഞ്ജു സാംസൺ (22 പന്തിൽ 37), അഭിഷേക് ശർമ (21 പന്തിൽ 34) എന്നിവർ ഇന്ത്യയ്ക്കു വേണ്ടി തിളങ്ങി. ഇതിന് പിന്നാലെ ഷാഫിയെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ഷാഫി. തുടർച്ചയായി സെഞ്ചുറികൾ നേടിയിട്ടും, അർഹതയുണ്ടായിട്ടും നിരന്തരം അവഗണിക്കപ്പെടുമ്പോൾ അയാള്‍ രാജ്യത്തിന് അത്യുജ്ജ്വല തുടക്കം നൽകുന്നുവെന്ന് ഷാഫി പറയുന്നു.
ഷാഫിയുടെ കുറിപ്പ്
ഇയാൾക്ക് ഇതെങ്ങിനെ സാധിക്കുന്നു എന്ന് അറിയില്ല.തുടർച്ചയായി സെഞ്ചുറികൾ നേടിയിട്ടും, അർഹതയുണ്ടായിട്ടും നിരന്തരം അവഗണിക്കപ്പെടുമ്പോൾ, മറ്റുള്ളവർ നിരന്തരം പരാജയപ്പെടുമ്പോഴും ബെഞ്ചിലിരുന്നിട്ടും അവസാനം അവർ പരിക്ക് പറ്റി പുറത്ത് പോയതിന്‍റെ പേരിൽ മാത്രം കിട്ടുന്ന ഒരവസരത്തിൽ അയാൾ രാജ്യത്തിന് അത്യുജ്ജ്വല തുടക്കം നൽകുന്നു.
37(22B,4*4 ,2*6) അയാൾക്കെല്ലാ മാച്ചുകളും Knock out ആയിരുന്നു,ഒരോ ബോളും Do or Die സിറ്റുവേഷനായിരുന്നു, ഇന്നത്തെ മാച്ച് പോലും ഒരു പക്ഷെ അയാളുടെ മുന്നിൽ ലോകകപ്പിലേക്കുള്ള വാതിൽ പോലും എന്നേക്കുമായി അടക്കുവാൻ കാത്തിരിക്കുന്നവർക്ക് ഒരവസരമാണ് എന്നറിയുന്ന സമ്മർദ്ദത്തിന്‍റെ പരകോടിയിലും അയാൾ തിളങ്ങുന്നു