hardik-pandya

TOPICS COVERED

കട്ടക്ക് ട്വന്റി 20യില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 176 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ആറുവിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 175 റണ്‍സെടുത്തു. ഹര്‍ദിക് പാണ്ഡ്യ 59 റണ്‍സുമായി പുറത്താകാതെ നിന്നു. 25 പന്തില്‍ നിന്നാണ് ഹര്‍ദിക്കിന്റെ അര്‍ധസെ‍ഞ്ചുറി. 12 ഓവറില്‍ ഇന്ത്യ 4ന് 78 റണ്‍സെന്ന നിലയിലായിരുന്നു. ലുംഗി എന്‍ഗിഡി മൂന്നുവിക്കറ്റ് വീഴ്ത്തി. ശുഭ്മന്‍ ഗില്‍ നാലുറണ്‍സെടുത്ത് പുറത്തായി.  സഞ്ജു സാംസണ് പകരമെത്തിയ ജതേഷ് ശര്‍മ പത്തുറണ്‍സുമായി പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ പന്തില്‍ തന്നെ ക്വിന്റന്‍ ഡി കോക്കിനെ നഷ്ടമായി

ENGLISH SUMMARY:

Hardik Pandya's explosive innings propelled India to a competitive score in the Cuttack T20 match against South Africa. India set a target of 176 runs, with Pandya remaining unbeaten on 59.