സയ്യിദ് മുഷ്താഖ് അലി ട്വന്‍റി 20 ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണാണ് ടീമിനെ നയിക്കുന്നത്. ഉപനായകനായി തിരഞ്ഞെടുത്തിരിക്കുന്നത് അഹമ്മദ് ഇമ്രാനെയാണ്. സഞ്ജുവിൻ്റെ സഹോദരൻ സലി സാംസൺ, വിഗ്‌നേഷ് പുത്തൂര്‍, വിഷ്ണു വിനോദ് എന്നിവരുൾപ്പെടെയുള്ള താരങ്ങളും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. മധ്യപ്രദേശിനെതിരായ പരിശീലനമത്സരത്തില്‍ കളിച്ചത് കൊണ്ടാണ് വിഘ്നേഷിനെ ടീമില്‍ എടുത്തതെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പറയുന്നു.
കേരള ടീം: സഞ്ജു സാംസണ്‍ (നായകനും വിക്കറ്റ് കീപ്പറും), രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, അഹമ്മദ് ഇമ്രാന്‍ (ഉപ നായകന്‍), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), കൃഷ്ണ ദേവന്‍, അബ്ദുള്‍ ബാസിത്ത്, സാലി സാംസണ്‍, സല്‍മാന്‍ നിസാര്‍, കൃഷ്ണ പ്രസാദ്, സിബിന്‍ പി ഗിരീഷ്, അങ്കിത് ശര്‍മ്മ, അഖില്‍ സ്‌കറിയ, ബിജു നാരായണന്‍, ആസിഫ് കെ എം, നിധീഷ് എം ഡി, വിഘ്‌നേഷ് പുത്തൂര്‍, ഷറഫുദ്ദീന്‍.
മുഷ്താഖ് അലി ടൂര്‍ണമെന്റ് ആരംഭിക്കുന്നത് നവംബര്‍ 26നാണ്. എലൈറ്റ് ഗൂപ്പ് എയില്‍ ഒഡീഷയാണ് കേരളത്തിന്റെ ആദ്യ എതിരാളി. ഛത്തീസ്ഗഡ്, വിദര്‍ഭ, റെയില്‍വേസ്, മുംബൈ, ആന്ധ്ര പ്രദേശ്, അസം എന്നിവര്‍ക്കെതിരെയാണ് ഗൂപ്പ് എയില്‍ കേരളത്തിന് കളിക്കേണ്ടത്.