harmer-ind-vs-sa

Kolkata: South Africa's Simon Harmer with teammates after the wicket of India's Ravindra Jadeja during the third day of the first Test cricket match of a series between India and South Africa, at Eden Gardens in Kolkata, Sunday, Nov. 16, 2025. (PTI Photo/Swapan Mahapatra)(PTI11_16_2025_000158B)

കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 30 റണ്‍സ് വിജയം. 124 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 93 റണ്‍സിന് പുറത്തായി. 15 വര്‍ഷത്തിന് ശേഷമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. നാല് വിക്കറ്റെടുത്ത ഹാര്‍മറാണ് ഇന്ത്യന്‍ ബാറ്റിങിനെ തകര്‍ത്തത്. ആദ്യ ഇന്നിങ്സിലും ഹാർമർ നാല് വിക്കറ്റെടുത്തിരുന്നു. ഇന്ത്യയ്ക്കായി വാഷിങ്ടണ്‍ സുന്ദര്‍ 31 റണ്‍സെടുത്തു. അക്ഷർ പട്ടേൽ 26 റൺസെടുത്തു.

രണ്ടാം ദിനം അവസാനിച്ചപ്പോള്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍െസന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. രണ്ടാം ഇന്നിങ്സില്‍ 63 റണ്‍സ് ലീഡോടെ ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയെ 153 റണ്‍സിന് ഇന്ത്യ പുറത്താക്കി. 55 റണ്‍സെടുത്ത ബവുമയായിരുന്നു ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറര്‍. രവീന്ദ്ര ജഡേജ നാലു വിക്കറ്റ് വീഴ്ത്തി. സിറാജും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. എന്നാല്‍ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാറ്റിങ് ആരംഭിച്ച ഇന്ത്യയെ ആദ്യ ഓവറില്‍ തന്നെ ദക്ഷിണാഫ്രിക്ക തിരിച്ചു പണിതു.

മൂന്നാം പന്തില്‍ ജയ്‍സ്വാള്‍ പൂജ്യത്തിന് പുറത്തായി. മാര്‍കോ ജെന്‍സനാണ് വിക്കറ്റ്. മൂന്നാം ഓവറില്‍ ഒരു റണ്‍സെടുത്ത രാഹുലിനെയും ജെന്‍സന്‍ പുറത്താക്കി. മൂന്നാം വിക്കറ്റില്‍ ധ്രുവ് ജുറൈലും വാഷിങ്ടണ്‍ സുന്ദറും ഇന്ത്യന്‍ സ്കോറിങ് ഉയര്‍ത്തിയെങ്കിലും 13 റണ്‍സെടുത്ത ജുറൈലിനെ ഹാര്‍മര്‍ പുറത്താക്കി. വാഷിങ്ടണ്‍ സുന്ദറും ധ്രുവ് ജുറൈലും ചേര്‍ന്നുണ്ടാക്കിയ 32 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്സിനെ മികച്ച കൂട്ടുകെട്ട്. 

പിന്നീട് എത്തിയ പന്തിനെ പുറത്താക്കിയതും ഹാര്‍മായിരുന്നു. രണ്ട് റണ്‍സാണ് പന്ത് നേടിയത്. ജഡേജയും വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ 60 കടത്തിയെങ്കിലും ഹാര്‍മാര്‍ വീണ്ടും വില്ലനായി. 18 റണ്‍സാണ് ജഡേജയുടെ വിക്കറ്റും ഹാര്‍മാറിനാണ്. ജഡേജയും വാഷിങ്ടണ്‍ സുന്ദറും ജഡേജയും ചേര്‍ന്ന് 26 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. 30-ാം ഓവറില്‍ വാഷിങ്ടണ്‍ സുന്ദറിനെ മാര്‍ക്രം പുറത്തികയതോടെ ഇന്ത്യന്‍ പതനം തുടങ്ങി. 31 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറാണ് ഇന്ത്യന്‍ ടോപ്പ് സ്കോറര്‍. 

പിന്നീട് വന്ന കുല്‍ദീപ് യാദവി (1 റണ്‍) നും കാര്യമായൊന്നും ചെയ്യാനായില്ല. അവസാന ഘട്ടത്തില്‍ മഹാരാജിനെ സിക്സറടിച്ച് ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്താന്‍ അക്സര്‍ പട്ടേല്‍ ശ്രമിച്ചെങ്കിലും ഫോറിനും രണ്ട് സിക്സറിനും അപ്പുറം ക്യാച്ച് ഔട്ടായി. 26 റണ്‍സാണ് അകസര്‍ പട്ടേല്‍ അടിച്ചെടുത്തത്. മുഹമ്മദ് സിറാജിന്‍റെ വിക്കറ്റ് കൂടി മഹാരാജ് എടുത്തതോടെ ഇന്ത്യന്‍ സ്കോര്‍ 91 റണ്‍സില്‍ അവസാനിച്ചു. പരിക്കേറ്റ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് ബാറ്റിങിന് ഇറങ്ങാന്‍ സാധിക്കാത്തതിനാല്‍ ഇന്ത്യന്‍ ബാറ്റിങ് ഒന്‍പതാം വിക്കറ്റില്‍ അവസാനിച്ചു. ദക്ഷിണാഫ്രിക്കയ്ക്കായി ഹാര്‍മര്‍ നാലു വിക്കറ്റ് വീഴ്ത്തി. കേശവ് മഹാരാജും മാര്‍കോ ജെന്‍സണും രണ്ട് വിക്കറ്റെടുത്തു. 

ആദ്യ ഇന്നിങ്സില്‍ 159 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കയുടെ സ്കോര്‍. 189 റണ്‍സിന് ഓള്‍ ഔട്ടായ ഇന്ത്യയ്ക്ക് ആദ്യ ഇന്നിങ്സില്‍ 30 റണ്‍സ് മാത്രമാണ് ലീഡ് നേടാനായത്.  

ENGLISH SUMMARY:

India vs South Africa Test is the focus of this article. South Africa defeated India by 30 runs in the Kolkata Test, ending India's hope of winning the series.