Image Credit: PTI

Image Credit: PTI

ഇന്ത്യ–ഓസ്ട്രേലിയ നാലാം ട്വന്‍റി20യിലും സ‍ഞ്ജു സാംസണ്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ജിതേഷ് ശര്‍മ തന്നെയാകും വിക്കറ്റ് കീപ്പര്‍. പരമ്പരയില്‍ 1–1 എന്ന നിലയിലാണ് ഇന്ത്യയും ഓസ്ട്രേലിയയും. ഇരുടീമുകള്‍ക്കുമെന്നത് പോലെ ശുഭ്മന്‍ ഗില്ലിനും സൂര്യകുമാര്‍ യാദവിനും ഇന്നത്തെ മല്‍സരം നിര്‍ണായകമാണ്. പരമ്പരയില്‍ ഇതുവരെയും ഫോമിലേക്ക് ഉയരാന്‍ ഇരുവര്‍ക്കുമായിട്ടില്ല. ഇത് ഓപ്പണറായ അഭിഷേക് ശര്‍മയുടെ സമ്മര്‍ദമേറ്റുന്നുവെന്നാണ് മാനേജ്മെന്‍റിന്‍റെ വിലയിരുത്തല്‍. പര്യടനത്തിലെ ഏകദിന, ട്വന്‍റി ട്വന്‍റി മല്‍സരങ്ങളില്‍ ഇതുവരേക്കും അര്‍ധ സെഞ്ചറി പോലും നേടാന്‍ ഗില്ലിന് കഴി‍ഞ്ഞിട്ടില്ല. 10,9,24,37,15 എന്നിങ്ങനെയായിരുന്നു സ്കോര്‍. 

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കുല്‍ദീപ് യാദവിനെ ബിസിസിഐ തിരിച്ചുവിളിച്ചതോടെ അര്‍ഷ്ദീപിന്‍റെ സ്ഥാനം ടീമില്‍ ഉറപ്പായിക്കഴിഞ്ഞു. കുല്‍ദീപുള്ളപ്പോള്‍ അര്‍ഷ്ദീപിനെ കളിപ്പിക്കാന്‍ കഴിയുന്നില്ലെന്നത് മാനേജ്മെന്‍റിനും പ്രതിസന്ധിയായിരുന്നു. കുല്‍ദീപ് ടീമിലുണ്ടെങ്കില്‍ ബാറ്റിങ് മികവ് കൂടി കണക്കിലെടുത്ത് ഹര്‍ഷിത് റാണയെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നത്. 

അതേസമയം, കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലുമെന്നത് പോലെ മാത്യു ഷോടാവും ഓസീസ് ഇന്നിങ് മിച്ചല്‍ മാര്‍ഷിനൊപ്പം ഓപ്പണ്‍ ചെയ്യുക. ടിം ഡേവിഡ് മധ്യനിരയിലുമിറങ്ങും. ഗ്ലെന്‍ മാക്സ്​വെല്‍ ടീമിലേക്ക് മടങ്ങിയെത്തിയതും ഓസീസിന് കരുത്താകുമെന്നാണ് വിലയിരുത്തല്‍. 

ENGLISH SUMMARY:

Reports suggest Sanju Samson is unlikely to play in the 4th T20I against Australia, with Jitesh Sharma retained as wicket-keeper. The match is crucial for captain Shubman Gill and Suryakumar Yadav, who are yet to find form, putting pressure on opener Abhishek Sharma. With Kuldeep Yadav recalled to focus on the South Africa Tests, Arshdeep Singh's place in the playing XI is confirmed. Australia will see Matthew Short open and the return of Glenn Maxwell, bolstering their squad.