ഓസ്ട്രേലിയയ്ക്കെതിരായ നാലാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് ജയം. 48 റണ്‍സിന് ഓസ്ട്രേലിയയെ തോല്‍പ്പിച്ചു. 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയെ 18.2 ഓവറിൽ 119 ന് ഓൾഔട്ടാക്കിയാണ് ഇന്ത്യ തകര്‍പ്പന്‍‌ ജയം നേടിയത്. ഇതോടെ പരമ്പരയിൽ ഇന്ത്യ 2–1ന് മുന്നിലെത്തി. അടുത്ത മത്സരം കൂടി വിജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാൻ സാധിക്കും.

ഇന്ത്യൻ ബോളർമാർ തകർത്തെറിഞ്ഞ് കരുത്ത് കാട്ടിയതോടെയാണ് ഓസ്ട്രേലിയ പ്രതിരോധത്തിലായത്. വാഷിങ് ടണ്‍ സുന്ദര്‍ 3 വിക്കറ്റും അക്സര്‍ പട്ടേലും ശിവം ദുബെയും 2 വിക്കറ്റ് വീതവും നേടി മത്സരത്തില്‍ തിളങ്ങി. അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി എന്നിവരും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. 

24 പന്തിൽ 30 റൺസെടുത്ത ക്യാപ്റ്റൻ മിച്ചൽ മാർഷാണ് ബാറ്റിങ്ങിൽ ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 39 പന്തില്‍ 46 റണ്‍സ് നേടി ടോപ് സ്കോററായി. അഞ്ച് മല്‍സരങ്ങളുടെ പരമ്പരയിലെ അവസാന മല്‍സരം ശനിയാഴ്ച നടക്കും.  

ENGLISH SUMMARY:

India vs Australia T20: India secured a convincing victory against Australia in the fourth T20 match, winning by 48 runs and taking a 2-1 lead in the series, setting the stage for a potential series win in the final match.