ഹൊബാര്‍ട് ട്വന്റി 20യില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് അഞ്ചുവിക്കറ്റ് വിജയം. 187 റണ്‍സ് വിജയലക്ഷ്യം 10 പന്ത് ശേഷിക്കെ മറികടന്നു. വാഷിങ്ടണ്‍ സുന്ദര്‍ 23 പന്തില്‍ 49 റണ്‍സുമായി പുറത്താകാതെ നിന്നു. സഞ്ജു സാംസണ് പകരക്കാരനായി ടീമിലെത്തിയ ജിതേഷ് ശര്‍മ 13 പന്തില്‍ 22 റണ്‍സ് നേടി. ജിതേഷാണ് വിജയറണ്‍ കുറിച്ചത്. ഇതോടെ അഞ്ചുമല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി. രണ്ടുമല്‍സരങ്ങളാണ് ഇനി അവശേഷിക്കുന്നത്. ആദ്യം ബാറ്റുചെയ്ത ഓസീസ് ആറുവിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു. ടിം ഡേവിഡും മാര്‍ക്കസ് സ്റ്റൊയ്നിസും അര്‍ധസെഞ്ചുറി നേടി. അര്‍ഷ്ദീപ് സിങ് മൂന്നുവിക്കറ്റ് വീഴ്ത്തി