വനിതാ ഏകദിന ലോകകപ്പിലെ നിര്‍ണായക മല്‍സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ. തുടര്‍തോല്‍വികള്‍ക്ക് ശേഷമെത്തുന്ന ഇന്ത്യയ്ക്ക് സെമിഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ അവശേഷിക്കുന്ന മൂന്നുമല്‍സരങ്ങളില്‍ രണ്ടിലും ജയിക്കണം. മൂന്നുമണിക്കാണ് മല്‍സരം.
എട്ടുടീമുകള്‍ മല്‍സരിക്കുന്ന ടൂര്‍ണമെന്റില്‍ ആദ്യ നാല് സ്ഥാനക്കാര്‍ക്ക് മാത്രം സെമിയിലെത്താം. ശ്രീലങ്കയെയും പാക്കിസ്ഥാനെയും തോല്‍പിച്ച ഇന്ത്യ ഓസ്ട്രേലിയയോടും ദക്ഷിണാഫ്രിക്കയോടും തോറ്റു. ഇനിയുള്ള എതിരാളികള്‍ ഇംഗ്ലണ്ടും ന്യൂസീലന്‍ഡും ബംഗ്ലദേശും. അഞ്ചുവീതം ബാറ്റര്‍മാരും ബോളര്‍മാരുമായി ഇറങ്ങുന്ന ഇന്ത്യയുടെ കോമ്പിനേഷനെ ചോദ്യചെയ്യുന്നതാണ് കഴിഞ്ഞ രണ്ട് മല്‍സരഫലങ്ങളും.
ഓസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ മികച്ച വിജയലക്ഷ്യമുയര്‍ത്തിയിട്ടും തോറ്റത് ആറാം ബോളര്‍ വേണ്ടെ എന്ന ചോദ്യമുയര്‍ത്തുന്നു. ബാറ്റിങ് നിരയ്ക്ക് കരുത്തുകൂട്ടാന്‍ ബോളിങ് ഓള്‍റൗണ്ടര്‍മാര്‍ ടീമിലേക്ക് എത്തിയതോടെ രേണുക സിങ്ങിന് ബെഞ്ചിലായി ഇടം. ബാറ്റിങ്ങിനെ അനുകൂലിക്കുന്ന ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലാണ് ഇന്നത്തെ മല്‍സരം. അവശേഷിക്കുന്ന മല്‍സരങ്ങളില്‍ ഒന്നില്‍ ജയിച്ചാല്‍ മതി ഇംഗ്ലണ്ടിന് െസമിഫൈനലിലെത്താന്‍.