ഇന്ത്യ–വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് മത്സരത്തിനിടെ ബൗണ്ടറി ലൈനിലിരുന്ന് ബര്‍ഗര്‍ കഴിച്ച താരം സായ് സുദര്‍ശന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. ഗ്രൗണ്ടില്‍ ചമ്രംപടിഞ്ഞിരുന്നാണ് സായ് ബര്‍ഗര്‍ കഴിക്കുന്നത്. ഗുജറാത്ത് ടൈറ്റൻസിനായി കളിക്കുന്ന സുദർശൻ ഗുജറാത്ത് വിട്ട് ചെന്നൈ സൂപ്പര്‍ കിങ്സിലേക്കെത്തണമെന്ന് ഈ വിഡിയോക്കിടെ ഗാലറിയില്‍ നിന്നും കാണികള്‍ വിളിച്ചുപറയുന്നത് കേള്‍ക്കാം. ഇത് സായ് സുദര്‍ശന്‍ ശ്രദ്ധിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വിഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും നിറയുന്നുണ്ട്.
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടെസ്റ്റ് സായിക്ക് ഒരു അനുഗ്രഹമായെന്നാണ് വിലയിരുത്തല്‍. ആദ്യ ഏഴ് ടെസ്റ്റ് ഇന്നിങ്സുകളില്‍ വലിയ സ്കോറുകൾ നേടാന്‍ സാധിക്കാതെ വന്നതോടെ മുൻനിര ബാറ്റർ കൂടിയായ സായിക്കുമേല്‍ സമ്മർദ്ദം വർധിച്ചു. എന്നാൽ, ഡൽഹി ടെസ്റ്റിൽ ആദ്യ ഇന്നിങ്സില്‍ 87 റൺസുകള്‍ നേടിയതോടെ അതെല്ലാം മാറിമറിഞ്ഞു.
രണ്ടാം ഇന്നിങ്സിലും മികച്ച തുടക്കം ലഭിച്ചു. രണ്ടാം ടെസ്റ്റിന് മുമ്പ്, ഈ വർഷമാദ്യം ഇംഗ്ലണ്ടിൽ വെച്ച് തന്റെ ആദ്യ ടെസ്റ്റ് ക്യാപ് നേടിയ സുദർശൻ, ഏഴ് ഇന്നിങ്സുകളില്‍ നിന്ന് 147 റൺസ് മാത്രമാണ് നേടിയിരുന്നത്. റൺസ് കുറഞ്ഞതോടെ, ടെസ്റ്റ് ടീമിൽ സായിയുടെ സ്ഥാനത്തെക്കുറിച്ചും ചര്‍ച്ചകള്‍ സജീവമായിരുന്നു