വനിത ഏകദിന ലോകകപ്പിൽ ഇന്ത്യയെ ഓസ്ട്രേലിയ 3 വിക്കറ്റിന് തോല്പിച്ചു. 331 റൺസ് വിജയലക്ഷ്യം ഒരു ഓവർ ശേഷിക്കെ ഓസ്ട്രേലിയ മറികടന്നു. വനിത ലോകകപ്പിലെ പിന്തുടർന്നുള്ള വലിയ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ക്യാപ്റ്റൻ അലീസ ഹീലി 107 പന്തിൽ 142 റൺസ് നേടി.
ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ രണ്ടാം തോൽവിയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി സ്മൃതി മന്ദന 80 റൺസെടുത്തു. ഒരു കലണ്ടർ വർഷം ആയിരം ഏകദിന റൺസ് തികയ്ക്കുന്ന ആദ്യ വനിത താരമായി സ്മൃതി. 36 റൺസ് എടുക്കുന്നതിന് ഇടയിലാണ് ഇന്ത്യക്ക് അവസാന 6 വിക്കറ്റുകൾ നഷ്ടമായത്. അനബെൽ സതർലണ്ട് 5 വിക്കറ്റും സോഫി മൊലിന്യൂ 3 വിക്കറ്റും നേടി. ജയത്തോടെ പോയിന്റ് നിലയിൽ ഓസീസ് ഒന്നാമതെത്തി.