Ahmedabad: India's KL Rahul celebrates his century during the second day of the first Test cricket match between India and West Indies at the Narendra Modi Stadium in Ahmedabad, Gujarat, Friday, Oct. 3, 2025. (PTI Photo/Shashank Parade)(PTI10_03_2025_000052B)
വെസ്റ്റിന്‍ഡീസിനെതിരായ അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ കെ.എല്‍.രാഹുലിന് സെഞ്ചറി. 190 പന്തിലാണ് രാഹുല്‍ ടെസ്റ്റ് കരിയറിലെ പത്താം സെഞ്ചറി കുറിച്ചത്. രണ്ടുവിക്കറ്റിന് 121 റണ്‍സ് എന്ന നിലയില്‍ രണ്ടാംദിനം ഒന്നാമിന്നിങ്സ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് സ്കോര്‍ 188ല്‍ നില്‍ക്കേ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ നഷ്ടമായി. 94 പന്തില്‍ അര്‍ധസെഞ്ചറി തികച്ചതിന് പിന്നാലെയാണ് ഗില്‍ റോസ്റ്റണ്‍ ചേസിന്‍റെ പന്തില്‍ ജസ്റ്റിന്‍ ഗ്രീവ്സിന് ക്യാച്ച് നല്‍കിയത്.
India's captain Shubman Gill runs between wickets during the second day of the first Test cricket match between India and West Indies at the Narendra Modi Stadium in Ahmedabad on October 3, 2025. (Photo by R.Satish BABU / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --
ഗില്ലിന്‍റെ പകരക്കാരനായെത്തിയ ധ്രുവ് ജുറേലിനൊപ്പം കെ.എല്‍.രാഹുല്‍ നാലാം വിക്കറ്റില്‍ 30 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സെഞ്ചറി കുറിച്ചതിന് തൊട്ടുപിന്നാലെ ജോമല്‍ വാറികാന്‍റെ പന്ത് ഗ്രീവ്സിന്‍റെ കൈകളിലെത്തിച്ച് രാഹുല്‍ മടങ്ങി. ഇന്ത്യ നാലിന് 2018! രവീന്ദ്ര ജഡേജയാണ് രാഹുലിന് പകരമെത്തിയത്. വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരാണ് ബാറ്റിങ് നിരയില്‍ ഇനിയുള്ളത്.
അഹമ്മദാബാദ് ടെസ്റ്റിന്‍റെ ഒന്നാംദിനം ഉച്ചയോടെ തന്നെ വെസ്റ്റിന്‍ഡീസിന്‍റെ ഒന്നാമിന്നിങ്സ് അവസാനിച്ചിരുന്നു. 44.1 ഓവറില്‍ 162 റണ്‍സ് നേടാനേ അവര്‍ക്ക് കഴിഞ്ഞുള്ളു. 32 റണ്‍സെടുത്ത ജസ്റ്റിന്‍ ഗ്രീവ്സാണ് ടോപ് സ്കോറര്‍. ഇന്തയ്ക്കുവേണ്ടി മുഹമ്മദ് സിറാജ് നാലും ബുംറ മൂന്നും കുല്‍ദീപ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. വാഷിങ്ടണ്‍ സുന്ദറിന് ഒരുവിക്കറ്റ് ലഭിച്ചു.
West Indies' Jomel Warrican, left, celebrates the dismissal of India's KL Rahul on the second day of the first Test cricket match between India and West Indies at Narendra Modi Stadium in Ahmedabad, India, Friday, Oct. 3, 2025. (AP Photo/Ajit Solanki)
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് പോയന്‍റ് നിലയില്‍ ഇന്ത്യ ഇപ്പോള്‍ മൂന്നാംസ്ഥാനത്താണ്. ഓസ്ട്രേലിയയും ശ്രീലങ്കയുമാണ് ആദ്യരണ്ട് സ്ഥാനങ്ങളില്‍. ഇംഗ്ലണ്ട് ഇന്ത്യയുടെ തൊട്ടുപിന്നിലുണ്ട്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇരുടീമുകളും രണ്ട് ടെസ്റ്റ് വീതം ജയിക്കുകയും ഒരെണ്ണം സമനിലയിലാകുകയും ചെയ്തിരുന്നു.