രാജ്യത്തിനായി കളിക്കുമ്പോള്‍ ക്യാപ്റ്റനും കോച്ചും ആവശ്യപ്പെടുന്നത് ചെയ്യുകയെന്നതാണ് പ്രധാനമെന്ന് സഞ്ജു സാംസണ്‍. സമ്മര്‍ദത്തെ അവസരമായാണ് കാണുന്നത്. സമ്മര്‍ദത്തെ അതിജീവിക്കാനാണ് പരിശീലിക്കുന്നതെന്നും ഷാര്‍ജയില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ മാധ്യമങ്ങളോട് സംസാരിക്കവേ സഞ്ജു പറഞ്ഞു. ഏതു പൊസിഷനിലും കളിക്കാന്‍ താന്‍ തയ്യാറായിരുന്നുവെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. ഏഷ്യാക്കപ്പ് ഫൈനലില്‍ തിലക് വര്‍മയ്ക്ക് ഉറച്ച പിന്തുണ നല്‍കിയ സഞ്ജു ടൂര്‍ണമെന്‍റിലുടനീളം മികച്ച പ്രകടനമാണ് പുറത്തെടുത്തത്.