ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ മല്‍സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുത്തു. ബുമ്രയും വരുണ്‍ ചക്രവര്‍ത്തിയും ടീമില്‍ ഇടംപിടിച്ചു. അര്‍ഷ്ദീപിനെയും ഹര്‍ഷിതിനെയും ഒഴിവാക്കി.
ടോസിന് മുമ്പ് കൈകൊടുക്കാന്‍ ഇരുടീമിലെ നായകന്‍മാരും തയ്യാറായില്ല. സൂപ്പര്‍ ഫോറിലെ മികച്ച രണ്ടുടീമുകള്‍ക്ക് മാത്രമാണ് ഫൈനല്‍ പ്രവേശനം എന്നതിനാല്‍ ജയം അനിവാര്യമാണ്. ആന്‍ഡി പൈക്രോഫ്റ്റ് തന്നെയാണ് ഇന്നും മാച്ച് റഫറി. ഗ്രൂപ്പ് ഘട്ടപോരാട്ടത്തിൽ പാക്കിസ്ഥാനെ നേരിട്ട അതേ ടീമുമായാണ് ഇന്ത്യ സൂപ്പർ ഫോറിലും ഇറങ്ങുന്നത്.
ഇന്ത്യ പ്ലേയിങ് ഇലവൻ– അഭിഷേക് ശർമ, ശുഭ്മൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി
പാക്കിസ്ഥാൻ പ്ലേയിങ് ഇലവൻ– സയിം അയൂബ്, സഹിബ്‍സദ ഫർഹാൻ, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പർ), ഫഖർ സമാൻ, സൽമാൻ ആഗ (ക്യാപ്റ്റൻ), ഹസൻ നവാസ്, മുഹമ്മദ് നവാസ്, ഫഹീം അഷറഫ്, ഷഹീൻ അഫ്രീദി, ഹുസെയ്ൻ തലാത്ത്, അബ്രാർ അഹമ്മദ്.