അതിനാടകീയമായിരുന്നു ഇന്നലെ പാക്കിസ്ഥാന്‍– യുഎഇ മല്‍സരത്തിന് മുന്‍പ്. ഹോട്ടല്‍ വിടാന്‍ കൂട്ടാക്കാതിരുന്ന പാക്ക് ടീം നിര്‍ണായക ചര്‍ച്ചകള്‍ക്കൊടുവിലാണ് ഗ്രൗണ്ടിലേക്ക് എത്തിയത്. പാക്കിസ്ഥാന്‍റെ ആവശ്യമായ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ പുറത്താക്കാന്‍ ഐസിസി തയ്യാറായില്ല. എന്നിട്ടും എന്തുകൊണ്ട് പാക്കിസ്ഥാന്‍ യുഎഇക്കെതിരെ കളിച്ചത്. ഇക്കാര്യം വിശദീകരിക്കുകയാണ് പാക്ക് ക്രിക്കറ്റ് ബോര്‍ഡ്.
ദുബായില്‍ 'ഷോ' ഇറക്കി പാക്കിസ്ഥാന്‍; സമ്മര്‍ദ്ദവുമായി ഹോട്ടലില്‍; കളിക്കാന്‍ ഇറങ്ങിയത് ഇങ്ങനെ
ടൂര്‍ണമെന്റ് ബഹിഷ്കരണം പരിഗണനയിലുണ്ടായിരുന്ന വിഷയമാണെന്ന് പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്‍വി പറഞ്ഞു. മല്‍സരം ബഹിഷ്കരിക്കുക എന്നത് വലിയ തീരുമാനമാണെന്നും ഞങ്ങള്‍ വിഷയം നിരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നദാം സെയ്ദി, റമീസ് രാജ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ടീം ഗ്രൗണ്ടിലേക്ക് പുറപ്പെടുന്നു എന്ന വിവരം മൊഹ്സിന്‍ എക്സില്‍ പങ്കുവച്ചത്.
പാക്ക് പ്രധാനമന്ത്രി ഷെബാസ് ഷെരീഫിന്‍റെയും മറ്റ് പ്രധാന സർക്കാർ ഉദ്യോഗസ്ഥരുടെയും പിന്തുണയോടെയാണ് ടൂർണമെൻ്റിൽ തുടരാനും യുഎഇക്കെതിരെ കളിക്കാനും തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. നദാം സെയ്ദി, റമീസ് രാജ എന്നിവര്‍ക്കൊപ്പമാണ് പിസിബി അധ്യക്ഷന്‍ വാര്‍ത്താസമ്മേളനം നടത്തിയത്.
നാടകീയതകള്‍ക്കൊടുവില്‍ യുഎഇയെ പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പർ ഫോറില്‍
സ്പോര്‍ട്സിനെ രാഷ്ട്രീയത്തില്‍ നിന്നും മാറ്റിനിര്‍ത്തുക എന്നതാണ് പിസിബി നയമെന്ന് നദാം സെയ്ദി പറഞ്ഞു. 'സ്പോര്‍ട്സില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ല. അവര്‍ രാഷ്ട്രീയം കളിച്ചു. ഞങ്ങള്‍ക്ക് അതിന്‍റെ ആവശ്യമില്ല. ഞങ്ങള്‍ മാപ്പ് ആവശ്യപ്പെട്ടു ഞങ്ങള്‍ക്ക് അത് കിട്ടി. ക്രിക്കറ്റാണ് ഇവിടെ വിജയി. ഞങ്ങളുടെ നിലപാടിന് ലോകം പിന്തുണ നല്‍കും' എന്നും നദാം സെയ്ദി മാധ്യമങ്ങളോട് പറഞ്ഞു.
'മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിന്‍റെ റോളില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. ടീം കോച്ച്, ക്യാപ്റ്റന്‍, മാനേജര്‍ എന്നിവരുമായി മാച്ച് റഫറി സംസാരിച്ചു. ഹസ്തദാനം വിവാദം സംഭവിക്കാന്‍ പാടില്ലാത്താതിയരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചട്ടലംഘനമുണ്ടായോ എന്ന് പരിശോധിക്കാന്‍ ഐസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയവും സ്പോര്‍ട്സും ഒന്നിച്ച് കൊണ്ടുപോകാന്‍ സാധിക്കില്ല' നഖ്‍വി വിശദീകരിച്ചു.
ആന്‍ഡി പൈക്രോഫ്റ്റ് ഇന്ത്യയ്ക്ക് താല്‍പര്യമുള്ള മാച്ച് റഫറിയാണെന്ന് റമീസ് രാജ ആരോപിച്ചു. 'കമന്‍റേറ്ററായും ടോസിനായും ഒരു മല്‍സരത്തിന് പോയാല്‍ ഇന്ത്യയുടെ മല്‍സരങ്ങളില്‍ പൈക്രോഫ്റ്റ് സ്ഥിരമാണ്. 90 തവണ ഇന്ത്യന്‍ മല്‍സരങ്ങളില്‍ അദ്ദേഹം മാച്ച് റഫറിയായി. ഇത് പക്ഷപാതമാണെന്നാണ് എനിക്ക് തോന്നുന്നത്' റമീസ് രാജ പറഞ്ഞു.