എഴുപത്തിയഞ്ച് വയസ്സിന്റെ ചെറുപ്പവുമായി തൃപ്പൂണിത്തുറ പൂജ ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമായി. ലോകത്തെ ഏറ്റവും പഴക്കമേറിയ പരിമിത ഓവർ ക്രിക്കറ്റ് ടൂർണമെന്റെന്ന ഖ്യാതിയുമായാണ് പൂജ ക്രിക്കറ്റ് ടൂർണമെന്റ് നോട്ടൗട്ടായി മുന്നേറുന്നത്. തൃപ്പൂണിത്തുറ പാലസ് ഓവൽ ക്രിക്കറ്റ് മൈതാനത്ത് ഇക്കുറി ഫ്ലഡ്‌ലിറ്റിലാണ് രണ്ടാം ഘട്ട മത്സരങ്ങൾ നടക്കുക.
ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള എട്ട് ടീമുകളടക്കം 26 ടീമുകളാണ് ഇക്കുറി ടൂർണമെൻ്റിലുള്ളത്. രണ്ടാംഘട്ട മത്സരങ്ങളാണ് ഫ്ലഡ്‌ലൈറ്റിൽ നടക്കുക. ടൂർണമെൻ്റിൻ്റെ ഉദ്ഘാടനം മുൻ ഇന്ത്യൻ താരം സയ്യിദ് കിർമാനി നിർവഹിച്ചു