ഐ.പി.എലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ജേഴ്സിയില്‍ സഞ്ജു സാംസന്റെ അരങ്ങേറ്റ മല്‍സരത്തില്‍ എതിരാളികള്‍ രാജസ്ഥാന്‍ റോയല്‍സ്. മാര്‍ച്ച് 30 തിങ്കളാഴ്ച്ചയാണ് ചെന്നൈ–രാജസ്ഥാന്‍ മല്‍സരം. 

5 കൊല്ലം നായകനായ ടീമിന്റെ രണ്ടാം ഹോം ഗ്രൗണ്ടില്‍ ഇക്കുറി സഞ്ജു സാംസണ്‍ എത്തുന്നത് എതിരാളിയായി. ഗുവാഹത്തിയിലാണ് ചെന്നൈ – രാജസ്ഥാന്‍ മല്‍സരം. ചെപ്പോക്കില്‍ ചേട്ടന്റെ വരവിനായി ഏപ്രില്‍ മൂന്ന് വെള്ളിയാഴ്ച്ച വരെ കാത്തിരിക്കണം. ആദ്യ ഹോം മല്‍സരത്തില്‍ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ പഞ്ചാബ് കിങ്സാണ് ചെന്നൈയുടെ എതിരാളികള്‍.  

കഴിഞ്ഞ സീസണിലെ ചാംപ്യന്‍മാരും ഫൈനലിസ്റ്റുകളും തമ്മില്‍ ഉദ്ഘാടന മല്‍സരമെന്ന പതിവ് ഇക്കുറിയില്ല. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന പോരില്‍ ബെംഗളൂരുവിന് എതിരാളികള്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദാണ്. രണ്ടാം മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സ് –കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും.  മാര്‍ച്ച്  28 മുതല്‍ ഏപ്രില്‍ 12 വരെയുള്ള  20 മല്‍സരങ്ങളുടെ തിയതി മാത്രമാണ് പ്രഖ്യാപിച്ചത്. പശ്ചിമ ബംഗാൾ, അസം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം തുടര്‍ന്നുള്ള മല്‍സരക്രമം പ്രഖ്യാപിക്കും.

ENGLISH SUMMARY:

The IPL 2024 season kicks off with exciting matches, featuring Sanju Samson's debut for Chennai Super Kings against Rajasthan Royals. The initial schedule includes key clashes, with further match dates to be announced after state election declarations.