കേരള ക്രിക്കറ്റ് ലീഗ് കിരീടം സഞ്ജു സാംസണ് സമർപ്പിക്കുന്നുവെന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സ് പരിശീലകൻ റൈഫി വിൻസൻറ് ഗോമസ്. ഏറെ വെല്ലുവിളികൾ മുന്നിലുണ്ടായിരുന്നുവെങ്കിലും സഞ്ജുവിന്റെ സാന്നിധ്യമാണ് വലിയ പ്രചോദനമായതെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. സഞ്ജുവിനൊപ്പം കെസിഎൽ കളിക്കാൻ കഴിഞ്ഞ നിമിഷങ്ങൾ എന്നും ഓർമ്മിക്കും എന്ന് കൊച്ചി ക്യാപ്റ്റൻ സാലി സാംസൺ.