അണ്ടര്‍19 ഏകദിന ലോകകപ്പ് സൂപ്പർ സിക്സ് റൗണ്ടിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 59 റണ്‍സ് ജയം. സ്കോര്‍: ഇന്ത്യ 252/10; പാക്കിസ്ഥാന്‍ 194/10. സെമിയില്‍ അഫ്ഗാനെ നേരിടും. 

 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49.5 ഓവറിൽ 252 റൺസിന് എല്ലാവരും പുറത്തായി. അര്‍ധസെഞ്ചറി നേടിയ വേദാന്ത് ത്രിവേദിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 98 പന്തുകൾ നേരിട്ട വേദാന്ത് 68 റൺസടിച്ചു പുറത്തായി.

 

കനിഷ്ക് ചൗഹാൻ (29 പന്തിൽ 35), വൈഭവ് സൂര്യവംശി (22 പന്തിൽ 30), ആർ.എസ്. അംബരീഷ് (38 പന്തിൽ 29) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ. മലയാളി ഓപ്പണർ ആരോൺ ജോർജ് 14 റണ്‍സെടുത്തു മടങ്ങിയപ്പോൾ ക്യാപ്റ്റൻ ആയുഷ് മാത്രെയ്ക്ക് റണ്ണൊന്നും നേടാനായില്ല. നേരിട്ട രണ്ടാം പന്തിൽ ആയുഷിനെ വിക്കറ്റ് കീപ്പർ ഹംസ സഹൂർ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു.

 

ഓപ്പണിങ് കൂട്ടുകെട്ടിൽ 47 റൺസ് ഇന്ത്യ നേടിയെങ്കിലും പിന്നാലെ മൂന്നു മുൻനിര വിക്കറ്റുകൾ തുടർച്ചയായി വീണത് ഞെട്ടലായിരുന്നു. സ്കോർ 47 ൽ നിൽക്കെ സൂര്യവംശി, ആയുഷ്, ആരോൺ ജോർജ് എന്നിവരുടെ വിക്കറ്റുകളാണു വീണത്. പിന്നീട് മധ്യനിര താരങ്ങളുടെ ചെറുത്തുനിൽപാണ് ഇന്ത്യയെ സുരക്ഷിതമായ സ്കോറിലേക്കെത്തിച്ചത്.പാക്കിസ്ഥാനു വേണ്ടി അബ്ദുൽ സുബാൻ മൂന്നും മുഹമ്മദ് സയ്യാം രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

ENGLISH SUMMARY:

India U19 T20 World Cup semi-final victory against Pakistan marks a significant achievement in the tournament. This win propels the young Indian cricket team into the semi-finals, showcasing their strong performance and potential to clinch the coveted title.